ഡെല്‍ഹിയില്‍ എക്‌സ്‌റേ ക്ലിനിക്കില്‍ തീപിടുത്തം: മലയാളി ഉള്‍പെടെ 4 മരണം

ഡെല്‍ഹി: (www.kvartha.com 31.07.2014) പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ തിലക് നഗറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ ക്ലിനിക്കില്‍ തീപിടിച്ച് മലയാളി ഉള്‍പെടെ നാല് മരണം.

പത്തനംതിട്ട സ്വദേശി റോബിനാണ് മരിച്ച മലയാളി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്  അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

അപകട വിവരമറിഞ്ഞതിനെ തുടര്‍ന്നെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തം ഉണ്ടാകുന്ന അവസരത്തില്‍  ക്ലിനിക്കില്‍ റോബിനുള്‍പെടെ ഉണ്ടായിരുന്ന  നാലു പേരാണ്  മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ദീന്‍ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു.

New Delhi, Pathanamthitta, Natives, Firing, Hospital, Dead Body, Obituary,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വളവ് നികത്താനുള്ള 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കോള്‍ഡ് സ്‌റ്റോറേജില്‍; വീണ്ടും അപകടം
Keywords: New Delhi, Pathanamthitta, Natives, Firing, Hospital, Dead Body, Obituary, National.

Post a Comment

Previous Post Next Post