Follow KVARTHA on Google news Follow Us!
ad

തോക്കിന്റെ പ്രവര്‍ത്തനം കാണിച്ചു കൊടുക്കുന്നതിനിടെ വെടിപൊട്ടി യുവതിക്ക് പരിക്ക്

പെന്‍സില്‍വാനിയയിലെ തോക്ക് പ്രദര്‍ശന സ്റ്റാളില്‍ തോക്കിന്റെ പ്രവര്‍ത്തനം കാണിച്ചു New York, Police, Case, Injured, hospital, Treatment, World,
ന്യൂയോര്‍ക്ക്: (www.kvartha.com 30.06.2014) പെന്‍സില്‍വാനിയയിലെ തോക്ക് പ്രദര്‍ശന സ്റ്റാളില്‍ തോക്കിന്റെ പ്രവര്‍ത്തനം കാണിച്ചു കൊടുക്കുന്നതിനിടയില്‍ വില്‍പനക്കാരന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി യുവതിക്ക് പരിക്ക്.

പ്രദര്‍ശനം കാണാനെത്തിയ യുവതി തോക്കുവാനായി ഒരുങ്ങുന്നതിനിടയില്‍ അതിന്റെ പ്രവര്‍ത്തനം കാണിച്ചു കൊടുക്കുകയായിരുന്നു വില്‍പനക്കാരന്‍. യുവതിയുടെ തുടയ്ക്കാണ് പരിക്ക്. വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഓറഞ്ച് വില്ലിയിലെ ക്രിസ്റ്റ ഗിയര്‍ഹാര്‍ട്ട് (25) എന്ന യുവതിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ തോക്കു വില്‍പ്പനക്കാരന്‍  ജെഫ്രി ഹാക്കിനെതിരെ ന്യൂയോര്‍ക്ക് പോലീസ് കേസ് എടുത്തു.

ബുള്ളറ്റില്ലാത്ത തോക്ക് ഉപയോഗിച്ചാണ്  താന്‍ തോക്കിന്റെ പ്രവര്‍ത്തനം യുവതിക്ക് കാണിച്ചു കൊടുത്തതെന്നും അതിനു തൊട്ടുമുമ്പ് പത്തോളം പേര്‍ക്ക് ഇതേ തോക്കുപയോഗിച്ച് പ്രവര്‍ത്തനം കാണിച്ചു കൊടുത്തതാണെന്നും വില്‍പനക്കാരന്‍  ജെഫ്രി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

താനറിയാതെ മറ്റാരോ ആണ് തോക്കില്‍ വെടിയുണ്ട നിറച്ചതെന്നും അതറിയാതെ താന്‍ തോക്കിന്റെ പ്രവര്‍ത്തനം കാണിച്ചുകൊടുത്തതാണ് അപകടത്തിന് കാരണമായതെന്നും ജെഫ്രി പോലീസിനോട് പറഞ്ഞു.

Woman shot during Pa. gun show demo, New York, Police, Case, Injured, Hospital, Treatment, World.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
അമ്മയോടൊപ്പം തോട്ടില്‍ കുളിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

Keywords: Woman shot during Pa. gun show demo, New York, Police, Case, Injured, Hospital, Treatment, World.

Post a Comment