Follow KVARTHA on Google news Follow Us!
ad

അരുണാചല്‍ പ്രദേശ് ചൈനയില്‍!

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ അരുണാചല്‍ പ്രദേശ് സ്വന്തമാക്കി ചൈന പുതിയ ഭൂപടം പുറത്തിറക്കി. China, India, China map, Arunachal Pradesh, South China Sea, Jammu and Kashmir, Beijing, Panchsheel
ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ അരുണാചല്‍ പ്രദേശ് സ്വന്തമാക്കി ചൈന പുതിയ ഭൂപടം പുറത്തിറക്കി. വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. പഞ്ചശീല ഉടമ്പടിയുടെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി ചൈന സന്ദര്‍ശിക്കുന്നതിനിടെയാണ് പുതിയ ഭൂപട വിവാദം.

ചൈനീസ് പൗരന്മാര്‍ക്ക് ആശയക്കുഴപ്പമില്ലാത്ത സമ്പൂര്‍ണ ഭൂപടമാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നതെന്ന് ഔദ്യോഗീക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി അഭിപ്രായപ്പെട്ടു. അതേസമയം ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തി.

അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്‍സാരിയുടെ ചൈനാ സന്ദര്‍ശനത്തില്‍ ഈ വിഷയം ചൈനീസ് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അരുണാചല്‍ തെക്കന്‍ തിബത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.

China, India, China map, Arunachal Pradesh, South China Sea, Jammu and Kashmir, Beijing, Panchsheel


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: New Delhi: In a fresh dare, China has published a new map that has unnerved sentiments among governments ranging from India to those in Southeast Asia.

Keywords: China, India, China map, Arunachal Pradesh, South China Sea, Jammu and Kashmir, Beijing, Panchsheel

Post a Comment