Follow KVARTHA on Google news Follow Us!
ad

ചെന്നൈ ദുരന്തം: 39 മണിക്കൂറിന് ശേഷം 2 പേരെ ജീവനോടെ പുറത്തെടുത്തു; മരണസംഖ്യ 17 ആയി

ചെന്നൈ: (www.kvartha.com 30.06.2014) ചെന്നൈയിലെ കെട്ടിട ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതിനിടെ ദുരന്തമുണ്ടായി 39 മണിക്കൂറിന് ശേഷം രണ്ട് പേരെ ജീവനോടെ പുറത്തെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ Chennai, Building collapse, Rescue, Jayalalitha, Tamilnadu,
ചെന്നൈ: (www.kvartha.com 30.06.2014) ചെന്നൈയിലെ കെട്ടിട ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതിനിടെ ദുരന്തമുണ്ടായി 39 മണിക്കൂറിന് ശേഷം രണ്ട് പേരെ ജീവനോടെ പുറത്തെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉണർവ്വ് നല്‍കി. ജീവനോടെ പുറത്തെടുക്കാനായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇനിയും 40ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്.

അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കും. എന്നാലും കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആന്ധ്ര സ്വദേശിനിയായ നീനമ്മാളിനെയാണ് തിങ്കളാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും.

ദുരന്ത സമയത്ത് 72 നിര്‍മ്മാണ തൊഴിലാളികളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഇതില്‍ 22 പേരെ രക്ഷപ്പെടുത്തി. 17 മൃതദേഹങ്ങളും ലഭിച്ചു. ശനിയാഴ്ചയാണ് ദുരന്തമുണ്ടായത്. കനത്ത മഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന കെട്ടിടം നിലം പൊത്തുകയായിരുന്നു.
Chennai, Building collapse, Rescue, Jayalalitha, Tamilnadu.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Chennai: A 35-year-old woman was among two people rescued alive from debris this morning, 39 hours after a multi-storey building under construction in Chennai collapsed during heavy rain on Saturday, killing at least 17 people. About 40 people are still feared trapped.

Keywords: Chennai, Building collapse, Rescue, Jayalalitha, Tamilnadu.

Post a Comment