Follow KVARTHA on Google news Follow Us!
ad

ബ്രസീല്‍ ആരാധകന്‍ ഗ്യാലറിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 69 കാരനായ ബ്രസീല്‍ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. Brazil, World, Football, Sports, Media report, Fan
ബെലോ ഹോറിസോണ്ട/ബ്രസീല്‍: (www.kvartha.com 29.06.2014) ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 69 കാരനായ ബ്രസീല്‍ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ബ്രസീല്‍ - ചിലി മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെയാണ് ഗ്യാലറിയിലിരുന്ന ആരാധകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിലിക്കെതിരായ മത്സരത്തില്‍ കഷ്ടിച്ചാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ നിന്നും ജയിച്ചു കയറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 3-2നാണ് ബ്രസീല്‍ ചിലിയെ തകര്‍ത്തത്. ബ്രസീലിയന്‍ വെബ് പോര്‍ട്ടലായ ജി വണ്ണാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയും വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം നൂറോളം പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയതായും റിപോര്‍ട്ടുകളുണ്ട്. മത്സരത്തിനിടയില്‍ നേരിയ ഉന്തുംതള്ളും ഉണ്ടായതായും ഇതില്‍ കാണികളിലൊരാളുടെ മൂക്കിന് പരിക്കേറ്റതായും വിവരമുണ്ട്.
Brazil, World, Football, Sports, Media report, Fan

SUMMARY: A 69-year-old Brazilian fan died of heart failure while watching his country's World Cup penalty shootout win over Chile, media reported Saturday.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Brazil, World, Football, Sports, Media report, Fan. Brazil fan dies of heart-attack over penalty shoot-out.

Post a Comment