Follow KVARTHA on Google news Follow Us!
ad

നാല് മാസം മുമ്പ് മരിച്ച ഗുരു അശുതോഷ് മഹാരാജ് പുനര്‍ജനിക്കുമെന്ന് അനുയായികള്‍

നാല് മാസത്തോളമായി ഫ്രീസറില്‍ കഴിയുന്ന ഗുരു അശുതോഷ് മഹാരാജിന്റെ മരണം സംബന്ധിച്ച് അനുയായികളും New Delhi, Death, National, Ashutosh Maharaj, Family, Court, Return, Indian court asked to decide if guru in deep
ന്യൂഡല്‍ഹി: (www.kvartha.com 30.05.2014) നാല് മാസത്തോളമായി ഫ്രീസറില്‍ കഴിയുന്ന ഗുരു അശുതോഷ് മഹാരാജിന്റെ മരണം സംബന്ധിച്ച് അനുയായികളും ബന്ധുക്കളും രണ്ട് തട്ടില്‍. അശുതോഷ് ദീര്‍ഘ സമാധിയിലാണെന്നാണ് അനുയായികള്‍ വാദിക്കുന്നതെങ്കില്‍, അദ്ദേഹം മരിച്ചുവെന്നാണ് ഭാര്യയും മക്കളും പറയുന്നത്. അശുതോഷ് മരിച്ചുവെന്ന കാര്യം ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അശുതോഷിന്റെ അനുയായികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇത്തരത്തില്‍ ദീര്‍ഘ സമാധിയില്‍ ഏര്‍പെട്ടവര്‍ തിരിച്ചുവന്നിട്ടുണ്ടെന്നാണ് അശുതോഷിന്റെ അനുയായികളുടെ വാദം.  ഇതോടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 29 നാണ് അശുതോഷ് മരണപ്പെട്ടത്. എന്നാല്‍ അശുതോഷ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ദീര്‍ഘ സമാധിയില്‍ കഴിയുകയാണെന്ന വിവരമാണ് നല്‍കിയിട്ടുള്ളത്.

അതേസമയം അശുതോഷിന് 10 കോടി പൗണ്ടിന്റെ ആസ്തിയുണ്ടെന്നും ഇത് തട്ടിയെടുക്കാനാണ് അനുയായികളുടെ ശ്രമമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
New Delhi, Death, National, Ashutosh Maharaj, Family, Court, Return, Indian court asked to decide if guru in deep freezer

Keywords: New Delhi, Death, National, Ashutosh Maharaj, Family, Court, Return, Indian court asked to decide if guru in deep freezer is dead or just meditating. 

Post a Comment