Follow KVARTHA on Google news Follow Us!
ad

സൗദി ആശുപത്രിയില്‍ നഴ്‌സുമാര്‍ കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചു

തായിഫ്: കുട്ടികള്‍ കരഞ്ഞ് ബഹളം കൂട്ടുന്നത് ഒഴിവാക്കാനായി നഴ്‌സുമാര്‍ കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. Nurse, Adhesive tape, Babies, Mouth, Sticking, Saudi Arabia,
തായിഫ്: കുട്ടികള്‍ കരഞ്ഞ് ബഹളം കൂട്ടുന്നത് ഒഴിവാക്കാനായി നഴ്‌സുമാര്‍ കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. സൗദിയിലെ തായിഫില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ വാര്‍ഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതേ ആശുപത്രിയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
 Nurse, Adhesive tape, Babies, Mouth, Sticking, Saudi Arabia,

കഴിഞ്ഞ പ്രാവശ്യമുണ്ടായ സംഭവത്തില്‍ നടപടി എടുക്കാത്തതിനാലാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന ആറ് മാസം പ്രായമായ മകനെ കാണാന്‍ പിതാവെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മകന്റെ വായില്‍ ടേപ്പ് ഒട്ടിച്ചതുകണ്ട് കുപിതനായ പിതാവ് നഴ്‌സിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തണുത്ത പ്രതികരണമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

SUMMARY: Nurses at a public pediatrics hospital in Saudi Arabia were again caught sticking an adhesive tape on babies’ mouths to stop them from crying.

Keywords: Nurse, Adhesive tape, Babies, Mouth, Sticking, Saudi Arabia,

Post a Comment