Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം മുടങ്ങി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം മുടങ്ങി. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന Flight, plane, Airport, Jeddah, Mumbai, Gulf, Air India, Jeddah, Kozhikode, Malayalees, E.T.Mohammed Basheer
ജിദ്ദ: (www.kvartha.com 30.04.2014) സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം മുടങ്ങി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം കൃത്യ സമയത്ത് തന്നെ ജിദ്ദയില്‍ ഇറങ്ങിയെങ്കിലും ബോര്‍ഡിംഗ് എടുത്തു വരിയില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരോട് അധികൃതര്‍ സാങ്കേതിക തകരാര്‍ കാരണം വൈകും എന്ന് അറിയിക്കുകയായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ അടക്കം നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍  കുടുങ്ങി.

കേടുവന്ന സ്‌പെയര്‍ പാര്‍ട്‌സ് മുംബൈയില്‍ നിന്നും എത്തിയാലേ യാത്ര തുടരാനാകു എന്നാണു അറിയുന്നത്. നാട്ടില മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരും യാത്രക്കാരില്‍ ഉണ്ട്. ഏറെ നേരം യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ ഇരുത്തിയതിനു ശേഷം ബുധനാഴ്ച രാവിലെ യാത്രക്കാരെ ജിദ്ദയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ഇനി എപ്പോള്‍ യാത്ര തുടരാനാകുമെന്ന യാതൊരു ധാരണയുമില്ലാതെ വിഷമ വൃത്തത്തിലാണു യാത്രക്കാര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Flight, plane, Airport, Jeddah, Mumbai, Gulf, Air India, Jeddah, Kozhikode, Malayalees, E.T.Mohammed Basheer,  Air India’s Jeddah-Kozhikode flight delayed.

إرسال تعليق