Follow KVARTHA on Google news Follow Us!
ad

മോഡിക്കെതിരെ രണ്ട് കേസുകള്‍

അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ രണ്ട് കേസുകള്‍. Narendra Modi, BJP, FIR,
അഹമ്മദാബാദ്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ രണ്ട് കേസുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് പോലീസ് കേസെടുത്തത്. വോട്ട് രേഖപ്പെടുത്തിയതിനുശേഷം താമര ചിഹ്നം ഉയര്‍ത്തിക്കാണിച്ചതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കേസുകള്‍. മോഡി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Narendra Modi, BJP, FIR,തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എ.എ.പി സ്വാഗതം ചെയ്തു. ചിഹ്നം ഉയര്‍ത്തിക്കാട്ടുന്ന മോദിയുടെ ദൃശ്യങ്ങള്‍ സം പ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും നടപടിയെടുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മോഡി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് വ്യക്തമായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ബോധപൂര്‍വ്വം വോട്ടിങ്ങിനെ സ്വാധീനിക്കുന്ന പ്രസംഗമാണ് മോഡി നടത്തിയത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.

SUMMARY:
After direction from the Election Commission, the Ahmedabad Crime branch has filed two FIRs against Narendra Modi. The BJP's prime ministerial candidate came under the EC scanner after he flashed the BJP's election symbol and gave a speech at a place where elections were being held. This goes against the model code of conduct.

Keywords: Narendra Modi, BJP, FIR,

Post a Comment