ആലപ്പുഴ: (www.kvartha.com 30.04.2014) ഹരിപ്പാടിനടുത്ത കരിയിലക്കുളങ്ങരയില്‍ വൈദികനെ 22 കാരിയായ യുവതിക്കൊപ്പം കാറില്‍ അനാശാസ്യത്തിനിടെ പിടികൂടി. ചൊവ്വാഴ്ച രാവിലെ കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാറിനുള്ളില്‍ ഇരുവരെയും കണ്ട നാട്ടുകാരാണ് സംഭവം പോലീസിലറിയിച്ചത്.
കൊല്ലം പോരുവഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ വികാരിയായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ തെക്കെപനവിള വീട്ടില്‍ സജീവ് (40), ഇതേ ഇടവകയില്‍പ്പെട്ട കൊല്ലം ശൂരനാട് വലിയവിളയില്‍ ഷൈനി (22) എന്നിവരെയാണ് കരീലകുളങ്ങര എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വനിതാ പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.
ചൊവ്വാഴ്ച രാവിലെ പത്തേകാലിന് ദേശീയപാതയില്‍ കരീലകുളങ്ങര പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് മാരുതി സ്വിഫ്റ്റ് കാറിനുള്ളില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. സമീപത്തുകൂടി വാഹനത്തില്‍ പോയവര്‍ സംഭവം കാണുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. മൂന്നു വര്‍ഷമായി പോരുവഴിയിലെ മാര്‍ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വികാരിയായിരുന്ന സജീവ് ഏതാനും ദിവസം മുമ്പ് സ്ഥലം മാറ്റത്തിനുള്ള നടപടിയായിരുന്നു.
യുവതിയുമായി സൗഹൃദത്തിലായിരുന്ന വൈദികന് പിരിഞ്ഞുപോകുന്നതിനു മുമ്പ് യുവതിയുമൊത്ത് കറങ്ങാന്‍ ഇറങ്ങിയതാണെന്ന് പോലീസിനോടു പറഞ്ഞു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ വൈദികന്.
യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായും പറയുന്നു. എന്നാല്‍ കേസിലെ പ്രതിയായ
വൈദികനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായി. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ ഇടപെടലിനെ തുടര്‍ന്നാണ് വൈദികനെ ജാമ്യത്തില്‍ വിട്ടയച്ചതെന്നാണ് ആരോപണം.

Keywords: Alappuzha, Police, Police Station, Hospital, Treatment, Woman, Allegation, Molestation, Kerala.