Follow KVARTHA on Google news Follow Us!
ad

ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണം; എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി

ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണം മൂലം എറണാകുളം- കൊല്ലം Ernakulam, Kollam, Pilot, Railway, Alappuzha, Kottayam, Strike, Kerala,
എറണാകുളം:  (www.kvartha.com 31.03.2014) ലോക്കോ പൈലറ്റുമാരുടെ നിസ്സഹകരണം മൂലം എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി. സര്‍വീസ് തുടങ്ങി മൂന്നാം ദിവസം തന്നെ  യാത്ര മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

രാത്രി കാലങ്ങളിലെ യാത്രയ്ക്ക് അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ അനുവദിക്കണമെന്ന ലോക്കോ പൈലറ്റുമാരുടെ  ആവശ്യം റെയില്‍വെ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം.

ഇന്ത്യയിലെങ്ങുമുള്ള മെമു സര്‍വീസിന് ഒരു ലോക്കോപൈലറ്റ് മാത്രമാണ്  ഡ്യൂട്ടി ചെയ്യുന്നത്. എന്നാല്‍ രാത്രികാലങ്ങളിലും സര്‍വീസുള്ളതിനാല്‍ അസിസ്റ്റന്റിനെ നിയമിക്കാന്‍   ലോക്കോ പൈലറ്റുമാര്‍ ആവശ്യപ്പടുകയായിരുന്നു.

ലോക്കോ പൈലറ്റുമാരുടെ ആവശ്യപ്രകാരം സര്‍വീസ് തുടങ്ങിയ വെള്ളിയാഴ്ചയും ശനിയാഴ്ചയും അസിസ്റ്റന്റ് ലോക്കോപൈലറ്റിനെ ഡ്യൂട്ടിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസമായ ഞായറാഴ്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലോക്കോ പൈലറ്റുമാര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നത്.

എറണാകുളം- കൊല്ലം റൂട്ടില്‍ കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ സര്‍വീസാണ് ഷെഡ്യൂളിലുള്ളത്. രാവിലെ 5.15 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് 6.50 ന് കോട്ടയത്തും 9.45 ന് കൊല്ലത്തുമെത്തും. തിരിച്ച് 11.15 ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.10 ന് കോട്ടയത്തും 3.25 ന് എറണാകുളത്തുമെത്തും.

Memu Service, Ernakulam, Kollam, Pilot, Railway, Alappuzha

രാത്രി 7.30 ന് എറണാകുളത്തു നിന്നും ആലപ്പുഴ വഴിയാണ് കൊല്ലത്തെത്തുന്നത്.
ആലപ്പുഴയില്‍ രാത്രി 9.02 നും കൊല്ലത്ത് രാത്രി 11.05 നും എത്തും. അര്‍ധരാത്രി 12.10 ന് തിരിച്ച് പുലര്‍ച്ചെ 4.25 ന് എറണാകുളത്തെത്തുന്നതു പോലെയാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് സര്‍വീസുകളും എറണാകുളം സൗത്തില്‍ നിന്നാണ് പുറപ്പെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

Keywords: Memu Service, Ernakulam, Kollam, Pilot, Railway, Alappuzha, Kottayam, Strike, Kerala.

Post a Comment