Follow KVARTHA on Google news Follow Us!
ad

അണ്ടര്‍ 19 ലോക കപ്പ്: ഇന്ത്യ അഞ്ചാമത്, സഞ്ചുവിന് അര്‍ദ്ധ സെഞ്ചറി

നിലവിലെ ലോക ചാന്പ്യന്മാരായ ഇന്ത്യ വെസ്റ്റീന്റീഡിസിനെതിരെ 46റണ്‍ വിജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി Under19 World Cup,India, West indies,Beat,Ankush Bains, Fifth-Position
ദുബൈ: നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ വെസ്റ്റീന്റീഡിസിനെതിരെ 46 റണ്‍ വിജയത്തോടെ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി. ഓപ്പണര്‍ എ.കെ. വെയിന്‍സ് (74), മലയാളി താരം സഞ്ജു സാസംസണ്‍ (67), ശ്രേയസ് അയ്യര്‍ (66) എന്നിവരുടെ അര്‍ദ്ധ സെഞ്ചറിയുടെ ബലത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 340 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടി.

മറുപടി ബാറ്റിഗിനിറങ്ങിയ വെസ്റ്റ്ഇന്‍ഡീസിനുവേണ്ടി ത്യാഗനരന്‍ ചന്ദര്‍പോള്‍ (112) സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജത്തിലെത്തിക്കാനായില്ല. നിശ്ചിത അന്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുക്കാനേ വെസ്റ്റിന്‍ഡീസ് യുവനിരയ്ക്ക് കഴിഞ്ഞൊള്ളൂ. വെസ്റ്റിന്‍ഡീസ് നിരയില്‍ നിക്കോളാസ് കൂരാന്‍ (54), കോള്‍മാന്‍ (45) ഉം നേടി.

ഇന്ത്യയ്ക്ക് വേണ്ടി മിലിന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. അങ്കുഷ് വെയ്‌നാണ് കളിയിലെ കേമന്‍. വെള്ളിയാഴ്ച ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നും നാലും സ്ഥാനക്കാരെ തീരുമാനിക്കും. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ റണേഴ്‌സ് അപ്പുകളാണ് ദക്ഷിണാഫ്രിക്ക.

Under19 World Cup,India, West indies,Beat,Ankush Bains, Fifth-Position



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Under19 World Cup,India, West indies,Beat,Ankush Bains, Fifth-Position

Post a Comment