Follow KVARTHA on Google news Follow Us!
ad

സാംസങ്ങ് ആന്‍ഡ്രോയിഡിനോട് സലാം പറയുന്നു, ഇനി ടിസന്‍

സ്മാര്‍ട്ട് ഫോണുകളുടെ തലതൊട്ടപ്പനായ സാംസങ്ങ് വീണ്ടും കളം മാറ്റി ചവിട്ടുന്നു. തങ്ങളുടെ എതിരാളികളായ നോക്കിയ അടക്കമുള്ള പല Tizen, Technology, Business, Samsung, Android, Nokia, Mobile Phone, Application.
ബാഴ്‌സലോണ: സ്മാര്‍ട്ട് ഫോണുകളുടെ തലതൊട്ടപ്പനായ സാംസങ്ങ് വീണ്ടും കളം മാറ്റി ചവിട്ടുന്നു. തങ്ങളുടെ എതിരാളികളായ നോക്കിയ അടക്കമുള്ള പല മൊബൈല്‍ കമ്പനികളും ആന്‍ഡ്രേയിഡിലേയ്ക്ക് വഴിമാറിയതോടോകൂടി വിപണിയെ മുന്‍കൂട്ടി കണ്ടറിഞ്ഞ് വലയെറിയാനാണ് സാംസങ്ങിന്റെ ലക്ഷ്യം. ഇതിന്റെ സൂചനയെന്നോണം ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ്ങ് തങ്ങളുടെ തന്നെ സൃഷ്ടിയായ ടിസന്‍ അവതരിപ്പിച്ചു കഴിഞ്ഞു.


നേരത്തെ നോക്കിയ പരാജയപ്പെട്ടിടത്തുനിന്നാണ് സാംസങ്ങ് ടിസനുമായി ഇനി വിപണി പിടിക്കാനിറങ്ങുക. എന്തായാലും ടിസന്‍ ഒരു സംഭവം തന്നെയായിരിക്കുമെന്നാണ് സാംസങ്ങ് അധികൃതരുടെ അവകാശവാദം. ഈ അവകാശവാദം വെറുതെ ആകാനും വഴിയില്ലെന്നാണ് മൊബൈല്‍ സാങ്കേതിക വിദഗ്ദ്ധന്‍മാരും സോഫ്റ്റ്‌വെയേഴ്‌സ് ഡെവലപ്പേഴ്‌സും പറയുന്നത് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി സാംസങ്ങ് ടിസന്റെ പിന്നാലെയാണ്. മിഗോ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് സാംസങ്ങും കൂട്ടാളി ഇന്റലും ചേര്‍ന്ന് ഈ ഒ.എസ്. നിര്‍മിച്ചിരിക്കുന്നത്.


എന്നാല്‍ പലതരത്തിലുള്ള വെല്ലുവിളികളും കമ്പനി ടിസന്‍ പുറത്തിറക്കേണ്ടി വരുന്നതിലൂടെ നേരിടും. അതിലൊന്ന് അപ്ലിക്കേഷനുകളുടെ വിതരണമാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണില്‍ പ്ലേ സ്‌റ്റോറ് നിര്‍വഹിക്കുന്ന ഘടകം ടിസനില്‍ അവതരിപ്പിക്കുമ്പോള്‍ പകരം ആര് എന്ന ചോദ്യം വരുന്നു. ആപ്ലിക്കേഷനുകളുടെ വിതരണമാണ് നേരത്തെ ഒന്നുമല്ലാതിരുന്ന സാംസങ്ങിനെ രാജാവാക്കിയതും രാജാവായിരുന്ന നോക്കിയയെ പിച്ചക്കാരനാക്കിയതും.

അതുകൊണ്ടു തന്നെ തങ്ങള്‍ക്കും ആ ഗതി വരരുതെന്ന് സാംസങ്ങ് അധികൃതര്‍ ആഗ്രഹിക്കുന്നുണ്ട്. പഴയതിനെയൊക്കെ മാറ്റിവെച്ചിട്ട് 6,000 പരം പുതിയ ആപ്ലിക്കേഷനുകളെ സൗജന്യമായി വിപണിയിലിറക്കാനാണ് ആദ്യഘട്ടത്തില്‍ സാംസങ്ങ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ എത്രത്തോളം യൂസര്‍ ഫ്രണ്ടിലാണെന്ന് കണ്ടറിയണം. അതുകൂടാതെ ആന്‍ഡ്രോയിഡില്‍ ഉപയോഗിച്ചിരുന്ന ആപ്പുകളും ടിസനിലേയ്ക്ക് കൈമാറ്റം ചെയ്യും.

എങ്കിലും വളരെയേറെ പഠനങ്ങള്‍ക്കും പരീക്ഷങ്ങള്‍ക്കും ശേഷമേ ടിസനെ സാംസങ്ങ് വിപണിയിലേയ്ക്ക് ഇറക്കൂയെന്നാണ് മൊബൈല്‍ കോണ്‍ഗ്രസില്‍ സാംസങ്ങ് തരുന്ന സന്ദേശം. എന്തായാലും മറ്റ് മൊബൈല്‍ കമ്പനികളെക്കാലും വിപ്ലവത്തിലേയ്ക്ക് ഒരു മൊഴം നീട്ടിയെറിയുകയാണ് സാംസങ്ങ്. ഇനിയും നമ്മള്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ടെക്‌നോളജി വിപ്ലവങ്ങള്‍ നമ്മുടെ കൈക്കുമ്പിളിലേയ്ക്ക് വച്ചു തരാന്‍.
Tizen, Technology, Business, Samsung, Android, Nokia, Mobile Phone, Application.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Tizen, Technology, Business, Samsung, Android, Nokia, Mobile Phone, Application.

Post a Comment