Follow KVARTHA on Google news Follow Us!
ad

ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പല്‍ അപകടം: കാണാതായ രണ്ട് നാവികരും മരിച്ചനിലയില്‍

ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ തീപിടുത്തത്തെ തുടര്‍ന്ന് Mumbai, Treatment, hospital, Resignation, A.K Antony, Letter, New Delhi, Firing, Soldiers, National,
മുംബൈ: ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ തീപിടുത്തത്തെ തുടര്‍ന്ന്  കാണാതായ രണ്ട് നാവികരും മരിച്ചതായി നാവിക സേന സ്ഥിരീകരിച്ചു. കപിഷ് മുവാല്‍, മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

അന്തര്‍വാഹിനിയിലെ അടച്ചിട്ട മുറിയില്‍ നാവികരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറി അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. അപടകത്തില്‍പെട്ട അന്തര്‍ വാഹിനി കപ്പല്‍ വ്യാഴാഴ്ച രാവിലെയോടെയാണ് മുംബൈ തീരത്തെത്തിച്ചത്.

ബുധനാഴ്ചയാണ് മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കടലില്‍ വെച്ച് പരിശീലത്തിനിടെ കപ്പലില്‍ തീപിടുത്തമുണ്ടായത്. ബാറ്ററിയിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.

 കപ്പലില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ചതിനെ തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ട  അഞ്ച് നാവികരെ രക്ഷപ്പെടുത്തി മുംബൈയിലെ നാവികസേന ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു.

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കപ്പലിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിനാണ്  കടലിലെത്തിച്ചത്. അപ്പോഴാണ്  കപ്പലില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. പരീക്ഷണഘട്ടത്തിലായതിനാല്‍ കപ്പലില്‍ ആയുധങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല.

വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥരും സംഭവ സമയം കപ്പലിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ കപ്പലിലുണ്ടായ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ദിവസം നാവികസേനാ മേധാവി ഡികെ ജോഷി രാജിവെച്ചിരുന്നു.

ജോഷിയുടെ രാജിയെ തുടര്‍ന്ന് വൈസ് അഡ്മിറല്‍ ആര്‍.കെ ധവാന്‍ നാവിക സേനയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരിക്കയാണ്. സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ജോഷിയുടെ രാജി. സുരക്ഷാ വീഴ്ചയുടെ പേരില്‍ രാജിവെക്കുന്ന ആദ്യ സൈനീക മേധാവിയാണ് ഡി.കെ ജോഷി. 2012ലാണ് അഡ്മിറല്‍ ജോഷി നാവികസേനയുടെ തലപ്പത്ത് എത്തുന്നത്.

അതേസമയം ഫഌഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെത്തിയ ശേഷം  പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക്  രാജിക്കത്ത് കൈമാറുമെന്ന് ശേഖര്‍ സിന്‍ഹ അറിയിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇതു പത്താം തവണയാണ് നാവിക സേനയുടെ

INS Sindhuratna mishap: Missing officers found dead, Mumbai, Treatment, Hospital, Resignation, A.K Antony, Lയുദ്ധക്കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍
നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. നാവികസേനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ടി.പി. സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം ശക്തം

Keywords: INS Sindhuratna mishap: Missing officers found dead, Mumbai, Treatment, Hospital, Resignation, A.K Antony, Letter, New Delhi, Firing, Soldiers, National.

Post a Comment