Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ പ്രവര്‍ത്തനം ചെന്നൈയില്‍

രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെchennai, New Delhi, Mumbai, Investment, P. Chithambaram, Finance, Minister, National,
ചെന്നൈ: രാജ്യത്തെ ആദ്യത്തെ  പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ  പ്രവര്‍ത്തനം ചെന്നൈയില്‍ ആരംഭിച്ചു.
ചെന്നൈ ടി നഗര്‍ ഹെഡ് പോസ്‌റ്റോഫീസില്‍ കേന്ദ്ര  ധനമന്ത്രി പി. ചിദംബരമാണ് കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ  ആറുമാസം ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നാണ്  എ.ടി.എമ്മിന്റെ  പ്രവര്‍ത്തനം.
തപാല്‍ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് എ.ടി.എം കൗണ്ടര്‍ ആരംഭിച്ചത്. പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് എ.ടി.എമ്മിലൂടെ പണമെടുക്കാന്‍ കഴിയും.

തപാല്‍ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 4900 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കൗണ്ടര്‍ ഉദ്ഘാടനം ചെയ്ത പി. ചിദംബരം പറഞ്ഞു. 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ കൂടാതെ ഡെല്‍ഹിയിലും മുംബൈയിലുമായി നാല് എടിഎമ്മുകള്‍ കൂടി അടുത്തുതന്നെ  പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷാവാസനത്തോടെ 1000 എ.ടി.എമ്മുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. 2015 ഓടെ രാജ്യവ്യാപകമായി തപാല്‍ വകുപ്പിന്റെ 2500 എ.ടി.എമ്മുകള്‍ പ്രവര്‍ത്തനത്തില്‍ വരും.

India's first Post Office savings bank ATM in Chennai, Chennai, New Delhi, Mumbai, Investment,

 രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍
കൊണ്ടുവരാനും തപാല്‍വകുപ്പ് ശ്രമിക്കുന്നുണ്ട്. കോര്‍ ബാങ്കിങ് സൊല്യൂഷന്‍ (സി.ബി.എസ്) സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ തപാല്‍ വകുപ്പിന്റെ ഏത് എടിഎമ്മില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
എസ്.വൈ.എസ്. നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും കത്തിച്ചു; 5പേര്‍ കസ്റ്റഡിയില്‍

Keywords: India's first Post Office savings bank ATM in Chennai, Chennai, New Delhi, Mumbai, Investment, P. Chithambaram, Finance, Minister, National. 

Post a Comment