Follow KVARTHA on Google news Follow Us!
ad

ധോണിക്കും ശിങ്കിടികള്‍ക്കുമെതിര ഗാംഗുലി പൊട്ടിത്തെറിച്ചു

:ഇന്ത്യന്‍ ടീമില്‍ ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടതാരങ്ങളെ നിലനിറുത്തുന്ന സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി പൊട്ടിത്തെറിച്ചു. Sourav-Ganguly, Dhoni, Indian-Team, Against, Team-Selection, Harbajan Sing, Team-Selection
കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമില്‍ ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടതാരങ്ങളെ നിലനിറുത്തുന്ന സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി പൊട്ടിത്തെറിച്ചു. ഫോമിലല്ലാത്ത അശ്വിന് വേണ്ടി ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹര്‍ഭജന്‍ സിംഗിനെ പരിഗണിക്കാത്തതാണ് കൊല്‍ക്കത്തയുടെ രാജകുമാരനെ ചൊടിപ്പിച്ചത്.

ടെസ്റ്റിലും ഏകദിനത്തിലും ഹര്‍ഭജന്‍ സിംഗിന് ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരാനാകുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ സെലക്ടര്‍മാര്‍ ധോണിയുടെ ഇഷ്ടക്കാരെമാത്രം ടീമിലേയ്ക്ക് നിലനിറുത്തുന്ന രീതി മാറണം. ഹര്‍ഭജന് ശേഷം വന്നവരില്‍ ആര്‍ക്കും ആ നിലവാരം കാത്തുസൂക്ഷിക്കാനായിട്ടില്ല. ഹര്‍ഭജനേയും പ്രഗ്യാന്‍ ഓജയേയും തിരഞ്ഞെടുക്കാതെ ശരാശരി നിലവാരമുള്ള അമിത് മിശ്രയെ ഏഷ്യാകപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ധോണിയേയും അദ്ദേഹത്തിന്റെ ശിങ്കിടികളേയും സെലക്ട് ചെയ്യുകയാണ് തങ്ങളുടെ ജോലിയെന്നു വിചാരിക്കുന്ന സെലക്ടര്‍മാരാണ് ഭാജിയുടെ ഭാവി തകര്‍ക്കുന്നത്ഗാംഗുലി പറഞ്ഞു.

Sourav-Ganguly, Dhoni, Indian-Team, Against, Team-Selection, Harbajan Sing,  Team-Selectionകഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഹര്‍ഭജന്‍സിംഗ് ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ടീമിലേയ്ക്ക് തിരികെ വിളിക്കാത്ത് സെലക്ടര്‍മാര്‍ക്കെതിരെ ഹര്‍ഭജനും നേരത്തെ രംഗത്തെത്തിയിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം. 

Keywords:Sourav-Ganguly, Dhoni, Indian-Team, Against, Team-Selection, Harbajan Sing,
Team-Selection

Post a Comment