Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്ത് മരിച്ചു

ആലപ്പുഴ പൂങ്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് Burnt, Medical College, Police, Natives, Obituary, Kerala,
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്ത് മരിച്ചു. ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന തുറവൂര്‍ തിരുമല സ്വദേശി ദിലീപ് (47) ആണു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം.

കാറിനുളളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാര്‍ തുറന്ന്  യുവാവിനെ പുറത്തെടുത്തപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

കാറിന്റെ ഉള്‍വശം കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍ പുറമേ അഗ്‌നിബാധ ഉണ്ടായിട്ടില്ല. കാറിനുള്ളില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കയാണ്. കൂടാതെ കാറിനുള്ളില്‍ നിന്നും ഡീസലിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 Youth body found inside car in Alappuzha, Burnt, Medical College, Police, Natives, Obituary, സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരുന്ന ദിലീപ് മാവേലിക്കരയില്‍ നിന്നും തുറവൂരിലേക്ക് വരികയായിരുന്നു.ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തും. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ അപകടകാരണം വ്യക്തമാകൂ എന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Keywords: Youth's body found inside car in Alappuzha, Burnt, Medical College, Police, Natives, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment