Follow KVARTHA on Google news Follow Us!
ad

സ്‌പോണ്‍സറെ കൊന്ന് കിണറ്റിലെറിഞ്ഞ ഇന്ത്യക്കാരന്റെ തലവെട്ടി

റിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. Mohammed Latif, Riyadh, Saudi Arabia

റിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. വ്യാഴാഴ്ച റിയാദിലാണ് മുഹമ്മദ് ലത്തീഫിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. സ്‌പോണ്‍സറായ ദഫെര്‍ ബിന്‍ മുഹമ്മദ് അല്‍ദുസറിയെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞുവെന്ന കുറ്റത്തിനാണ് മുഹമ്മദ് ലത്തീഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

Mohammed Latif, Riyadh, Saudi Arabia സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. 2013ല്‍മാത്രം വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 78 പേര്‍ക്കാണ് സൗദി സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.

ശരീഅത്ത് നിയമം പിന്തുടരുന്ന സൗദിയില്‍ സാധാരണയായി കൊലപാതകം, സ്ത്രീപീഡനം, മോഷണം, മദ്യക്കടത്ത്, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കി വരുന്നത്.

SUMMARY: Riyadh: An Indian worker convicted of murdering a Saudi was beheaded by the sword in the Riyadh region on Thursday, the interior ministry said.

Keywords: Mohammed Latif, Riyadh, Saudi Arabia

Post a Comment