Follow KVARTHA on Google news Follow Us!
ad

കേജരിവാളിന്റെ ഹിറ്റ് ലിസ്റ്റില്‍ രാഹുല്‍ ഗാന്ധിയും മോഡിയും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ ഹിറ്റ് ലിസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇടം പിടിച്ചു. AAP, Arvind Kejriwal, Narendra Modi, Rahul Gandhi
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ ഹിറ്റ് ലിസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇടം പിടിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ട അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടേതാണ് ലിസ്റ്റ്. ജനലോക്പാല്‍ ബില്ലിന് രൂപം നല്‍കാനായി വിളിച്ചുചേര്‍ത്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കേജരിവാള്‍ നേതാക്കളുടെ ലിസ്റ്റ് വായിച്ചത്.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി, കപില്‍ സിബല്‍, എ.രാജ, മായാവതി, മുലായം സിംഗ് യാദവ്, പി ചിദംബരം, സുരേഷ് കല്‍മാഡി തുടങ്ങി നിരവധി നേതാക്കള്‍ ഹിറ്റ് ലിസ്റ്റിലുണ്ട്. കേജരിവാള്‍ ഓരോ പേരുകള്‍ വായിക്കുമ്പോഴും ദേശീയ സമിതി അംഗങ്ങള്‍ ശബ്ദാരവത്തോടെയാണ് അംഗീകാരം നല്‍കിയത്.

AAP, Arvind Kejriwal, Narendra Modi, Rahul Gandhiനരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും അവരവരുടെ പേരിനും പ്രശസ്തിക്കും വേണ്ടി 500 കോടി രൂപയാണ് ചിലവഴിച്ചതെന്നും കേജരിവാള്‍ ആരോപിച്ചു. ഈ പണം ജനങ്ങളുടേതാണെന്നും അഴിമതിക്കാരായ നേതാക്കളേയോ അവരുടെ കുടുംബാംഗങ്ങളേയോ പാര്‍ലമെന്റ് ഹൗസില്‍ പ്രവേശിക്കാന്‍ എ.എ.പി അനുവദിക്കില്ലെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: The National Executive meet had been called for an announcement on the Jan Lokpal draft bill. What followed it, however, was a war on corruption. Delhi Chief Minister Arvind Kejriwal read out names from a sheet of paper of India's "corrupt politicians" who, he said, should be defeated in Lok Sabha elections.

Keywords: AAP, Arvind Kejriwal, Narendra Modi, Rahul Gandhi

Post a Comment