Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോല്‍വി; പരമ്പര വിജയത്തോടെ കാലിസിന് വിട

കാലിസിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് 10 വിക്കറ്റിന്റെ ജയം India, South Africa, Cricket Test, Sports, Malayalam News, National News, Kerala News, International News, S
ഡര്‍ബന്‍:  കാലിസിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് 10 വിക്കറ്റിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സിലെ വിജയലക്ഷ്യമായ 58 റണ്‍സ് വിക്കറ്റ് നഷ്ടം കൂടാതെ ആതിഥേയര്‍ മറികടന്നു. നീണ്ട 18 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് വിരാമമിട്ട ജാക്ക് കാലിസിന്റെ അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി കുറിച്ചാണ് കാലിസ് പുറത്തായത്. ഒന്നാം ടെസ്റ്റില്‍ വിജയം കൈവിട്ടുപോയ സൗത്ത് ആഫ്രിക്ക കാലിസിന് മനോഹരമായ യാത്രയയപ്പ് നല്‍കാന്‍ നന്നായി കളിച്ചു. 68/2 എന്ന നിലയില്‍ അഞ്ചാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. എട്ട് വിക്കറ്റുകളാണ് അവസാന ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്.

സ്‌കോര്‍: ഇന്ത്യ: 334, 223, ദക്ഷിണാഫ്രിക്ക് 500, 59/0.

അഞ്ചാം ദിനം മൂന്നാമനായി വീരാട് കോഹ്ലി മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളിംഗ് നിര വിക്കറ്റുകള്‍ കൊയ്തുകൊണ്ടേയിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയാണ് കോഹ്ലി ഔട്ടായത്. പിന്നീട് ക്രീസിലിറങ്ങിയ രോഹിത് ശര്‍മ - അജിങ്ക്യാ രഹാന സഖ്യം പതിയെ തകര്‍ച്ചയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും ശര്‍മയെ (25) പുറത്താക്കി ഫിലാന്‍ഡര്‍ ഇന്ത്യയ്ക്ക് മറ്റൊരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി.
India, South Africa, Cricket Test, Sports, Malayalam News, National News, Kerala News, International News,
പിന്നീട് വന്ന നായകന്‍ ധോണി പെട്ടെന്ന് സ്‌കോര്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ 15 റണ്‍സുമായി റോബിന്‍ പീറ്റേഴ്‌സന്റെ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി. എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും കൂടി പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഒരറ്റത്ത് രഹാനെ വാലറ്റത്തെ കൂട്ടുപിടിച്ച് സമനിലയക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്‌കോര്‍ 96 ല്‍ എത്തി നില്‍ക്കെ രഹാനെയും പുറത്തായതോടെ സൗത്ത് ആഫ്രിക്കന്‍ ക്യാമ്പില്‍ ആവേശമുയര്‍ന്നു. സ്‌കോര്‍ 223 ല്‍ നില്‍ക്കെ ഇന്ത്യയുടെ അവസാന ബെല്ലടിച്ചു.

31 റണ്‍സോടെ പീറ്റേഴ്‌സണും 27 റണ്‍സുമായി സ്മിത്തും 58 റണ്‍സ് വിജയലക്ഷ്യം പെട്ടെന്ന് മറികടന്നു.  ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ കൊയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: India, South Africa, Cricket Test, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment