Follow KVARTHA on Google news Follow Us!
ad

ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്യുന്നു; തന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെ: തിരുവഞ്ചൂര്‍

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രി Thiruvananthapuram, KPCC, President, Ramesh Chennithala, Cabinet, Resignation, Minister, Kerala,
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ ആഗ്രഹത്തിന് പ്രസക്തിയില്ലെന്നും താന്‍ മന്ത്രിസഭയില്‍ തുടരുന്ന കാര്യം പാര്‍ട്ടിയാണ്  തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ താന്‍ ബാധ്യസ്ഥനാണെന്നും പാര്‍ട്ടിയാണ് തനിക്ക്  ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സ്ഥാനമൊഴിയുമ്പോള്‍ പരിഭവം പറയുന്നത് ശരിയല്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ ഭരണത്തില്‍  പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം താന്‍ ഭംഗിയായി നിറവേറ്റിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാണോ ആഭ്യന്തരം ഒഴിയാന്‍ തയ്യാറായതെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല. തന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച്  നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിലെ  നേട്ടങ്ങളെ കുറിച്ചാണ്  തിരുവഞ്ചൂര്‍ പ്രധാനമായും വാര്‍ത്താസമ്മേളനത്തിലുടനീളം  പറഞ്ഞത്. തന്റെ ഭരണ കാലത്ത് കുറ്റകൃത്യങ്ങള്‍ പരമാവധി കുറഞ്ഞുവെന്നും ആഭ്യന്തര വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ചാണ് ജോലി ചെയ്തതെന്നും അത് ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ സഹായിച്ചുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആര്‍.എം.പി നേതാവ്  ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത രീതി ശരിയായിരുന്നുവോ എന്ന കാര്യം ജനുവരി 22ന് വിധി വരുമ്പോള്‍ അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. താന്‍ ആരെയും കുറ്റപ്പെടുത്താന്‍ ഒരുക്കമല്ലെന്നും ഒന്നരകൊല്ലം തന്നോട് സഹകരിച്ചതിന് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും  തിരുവഞ്ചൂര്‍ പറഞ്ഞു.

തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കുമ്പോള്‍  അതില്‍ കൂടുതല്‍ നേട്ടമുണ്ടാകുന്നത്  ഐ ഗ്രൂപ്പിനാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായാണ് തിരുവഞ്ചൂരിന്റെ രംഗപ്രവേശം.  സ്ഥാനമേറ്റെടുത്തപ്പോള്‍ തന്നെ മന്ത്രിസഭയിലെ രണ്ടാമനെന്നും തിരുവഞ്ചൂരിനെ വിലയിരുത്തിയിരുന്നു.

 പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി വിജിലന്‍സ് പദവി ഒഴിഞ്ഞ്  തിരുവഞ്ചൂരിനെ ഏല്‍പിച്ചപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരികയും ചെയ്തു. മാത്രമല്ല, ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വിവാദമായപ്പോള്‍ സാമുദായിക സന്തുലിതാവസ്ഥ മുന്‍നിര്‍ത്തി  ആഭ്യന്തരം ഒഴിഞ്ഞ മുഖ്യമന്ത്രി അത് തിരുവഞ്ചൂരിനെ ഏല്‍പിക്കുകയായിരുന്നു.

ആഭ്യന്തരം ലഭിച്ചതോടെ കൂടുതല്‍ കരുത്തനായ തിരുവഞ്ചൂരിന് തന്നെ അതുവരെ പിന്തുണച്ചിരുന്ന എന്‍എസ്എസിനെ പിണക്കേണ്ടി വന്നു. തൊട്ടുപിറകെയാണ്  ടിപി ചന്ദ്രശേഖരന്‍ വധം നടന്നത്. കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന തിരുവഞ്ചൂരിനെ നാനാഭാഗത്തും നിന്നും അഭിനന്ദിക്കുകയുണ്ടായി.

എന്നാല്‍ ടിപി കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയതും അന്വേഷണം തുടരുന്നതിനിടെ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടതും തിരുവഞ്ചൂരിന് തിരിച്ചടിയാവുകയായിരുന്നു.

മികച്ച ജനസമ്മതനായ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ യുഎന്‍ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി അത് വാങ്ങി തിരിച്ചെത്തുന്ന ദിവസം തന്നെ സോളാര്‍ കേസില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്ത സംഭവം മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ ഒറ്റപ്പെട്ടാനിടയായി.

Iam satisfied with my performance as home minister says Thiruvanchoor Radhakrishnan,അടുത്ത കാലത്ത്   ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ  പ്രതികള്‍ ജയിലില്‍
വെച്ച് ഫെയ്‌സ്ബുക്കും മൊബൈല്‍ഫോണും ഉപയോഗിച്ച സംഭവം വിവാദമായതോടെ തിരുവഞ്ചൂര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും തന്നെയാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത്.  എന്നാല്‍ അതൊക്കെ അതിജീവിച്ച് മുന്നോട്ടു കുതിച്ച തിരുവഞ്ചൂരിന് അപ്രതീക്ഷിതമായാണ് രാജിവെക്കേണ്ടി വന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
റേഷന്‍ കടയില്‍ വിതരണത്തിനെത്തിച്ചത് പഴകിയ അരി

Keywords: Iam satisfied with my performance as home minister says Thiruvanchoor Radhakrishnan, Thiruvananthapuram, KPCC, President, Ramesh Chennithala, Cabinet, Resignation, Minister, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment