Follow KVARTHA on Google news Follow Us!
ad

തേജ്‌പാലിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടാകും

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ National, New Delhi, Molestation, Case, News, Arrest, Court, Tejpal interim bail extended till 10 am Saturday
പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. നോര്‍ത്ത് ഗോവ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനൂജപ്രഭു ദേശായിയുടേതാണ് നടപടി. ഇതോടെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്ത്വം ഒഴിവായി തേജ്‌പാലിനെ ഉടന്‍ അറസ്റ്റ് ചെയ്യും.

അന്വേഷണ സംഘം ഉടന്‍ തന്നെ തേജ്പാലിനെ അറസ്റ്റ് ചെയ്യുമെന്ന് ഗോവ ഡി.ജി.പി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് തേജ്‌പാലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിച്ചത്. വിധി കേള്‍ക്കാനായി തേജ്പാലിന്റെ ഭാര്യയും മകളും കോടതിയില്‍ എത്തിയിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി തേജ്‌പാലിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

National, New Delhi, Molestation, Case, News, Arrest, Court, Tejpal interim bail extended till 10 am Saturdayനവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ഒരു പരിപാടിക്കെത്തിയ ജൂനിയറായ വനിതാ പത്രപ്രവര്‍ത്തകയെ തേജ്‌പാല്‍ ഒരു ലിഫ്റ്റില്‍ വെച്ച് രണ്ടുദിവസങ്ങളിലായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: National, New Delhi, Molestation, Case, News, Arrest, Court, Tejpal interim bail extended till 10 am Saturday, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment