Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം

വിളകളുടെ വിലത്തകര്‍ചയും രോഗബാധയും കൊണ്ട് നട്ടംതിരിഞ്ഞ കര്‍ഷകന് കൈത്താങ്ങായി അതിജീവനത്തിന്റെ പുത്തന്‍മന്ത്രങ്ങള്‍ ഓതിക്കൊടുത്ത ചരിത്രമാണ് കോഴിക്കോട് Article, Farmers, Technology, Success story of IISR, Agricultural Technology Information Centre, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
അബ്ദുല്‍ മനാഫ്. കെ

വിളകളുടെ വിലത്തകര്‍ചയും രോഗബാധയും കൊണ്ട് നട്ടംതിരിഞ്ഞ കര്‍ഷകന് കൈത്താങ്ങായി അതിജീവനത്തിന്റെ പുത്തന്‍മന്ത്രങ്ങള്‍ ഓതിക്കൊടുത്ത ചരിത്രമാണ് കോഴിക്കോട് ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് (ഐ.ഐ.എസ്.ആര്‍) പറയാനുള്ളത്.

1971ല്‍ കാസര്‍കോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ പ്രാദേശിക കേന്ദ്രമായിട്ടായിരുന്നു ഐ.ഐ.എസ്.ആറിന്റെ തുടക്കം.  മെച്ചപ്പെട്ട സുഗന്ധവിള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുക, ഉ പാദനവര്‍ധനവിന് വേണ്ട കൃഷിരീതികള്‍ പ്രചാരത്തില്‍ വരുത്തുക എന്നീ ഉദ്ദേശങ്ങളോടെ ഒരു ഗവേഷണകേന്ദ്രമായി ഐ.എസ്.എസ്.ആര്‍ മാറുന്നത് 1995ലാണ്.

കാര്‍ഷിക രംഗത്ത് ജൈവ-വിവരസാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഉയര്‍ന്ന ഉല്‍പാദനക്ഷമതയും ഉന്നതനിലവാരവുമുള്ള ഇനങ്ങള്‍ വികസിപ്പിക്കുക, രോഗപ്രതിരോധശേഷിയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുക, രോഗ-കീട നിവാരണ മാര്‍ഗങ്ങള്‍ വികസിപ്പിക്കുക, ഗവേഷണഫലങ്ങള്‍ കര്‍ഷകരിലെത്തിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സുഗന്ധവിളകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ഐ.എസ്.ആറിന്റെ 95 ഹെക്ടര്‍ വിസ്തൃതിയുള്ള ഒരു പരീക്ഷണത്തോട്ടം പെരുവണ്ണാമൂഴിയില്‍  പ്രവര്‍ത്തിക്കുന്നുണ്ട്.
കാര്‍ഷിക ഉല്‍പന്നങ്ങളും സേവനങ്ങളും വിവരങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ഒരു കാര്‍ഷിക സാങ്കേതിക വിജ്ഞാനകേന്ദ്രം (Agricultural Technology Information Centre) ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകളും ഇനങ്ങളും കര്‍ഷകരിലെത്തിക്കുന്നതിനുള്ള ഒരു ഏകജാലക സംവിധാനമാണ് ഇത്.

നടീല്‍ വസ്തുക്കളും വിവിധ സുഗന്ധവിള ഉല്‍പന്നങ്ങളും ലഭ്യതക്കനുസരിച്ച് മിതമായ നിരക്കില്‍ ഇവിടെനിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്നു.  മണ്ണ് പരിശോധന, കണ്‍സള്‍ട്ടന്‍സി, കര്‍ഷകര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമുള്ള പരിശീലന ക്ലാസുകള്‍, പഠനയാത്രകള്‍ തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്. ഐ.ഐ.എസ്.ആറിന്റെ ഗവേഷണ മികവിനുള്ള ഏറ്റവും വലിയ തെളിവ് കര്‍ഷകര്‍ക്കിടയില്‍ ഏറെ പ്രചാരംനേടിയ 25-ഓളം അത്യുല്‍പ്പാദനശേഷിയുള്ള സുഗന്ധവിളയിനങ്ങളാണ്.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം കൃഷിഭൂമിയിലെത്തിച്ച കുരുമുളകിനങ്ങളില്‍ പ്രധാനികള്‍ ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണമി, ഐ.ഐ.എസ്.ആര്‍ ശക്തി, ഐ.ഐ.എസ്.ആര്‍ മലബാര്‍ എക്‌സ , ഐ.ഐ.എസ്.ആര്‍ തേവം, ഐ.ഐ.എസ്.ആര്‍ ഗിരിമുണ്ട എന്നിവയാണ്.
സുവര്‍ണ, സുഗുണ, സുദര്‍ശന, പ്രഭ, പ്രതിഭ, ഐ.ഐ.എസ്.ആര്‍ കേദാരം, ഐ.ഐ.എസ്.ആര്‍ ആലപ്പി സുപ്രീം എന്നിവ അത്യുല്‍പാദന ശേഷിയുള്ള മഞ്ഞളിനങ്ങളാണ്.

ഐ.ഐ.എസ്.ആര്‍ വരദ, ഐ.ഐ.എസ്.ആര്‍ രജത, ഐ.ഐ.എസ്.ആര്‍ മഹിമ എന്നിവയാണ് കേന്ദ്രം സംഭാവന ചെയ്ത ഇഞ്ചി ഇനങ്ങള്‍. ഐ.ഐ.എസ്.ആറിന്റെ അവിനാഷ്, വിജേത, കൊടഗ് സുവാസിനി എന്നിവ ഉല്‍പ്പാദനമികവിന് പേരുകേട്ട ഏലം ഇനങ്ങളാണ്.  വിശ്വശ്രീ ഇനം ജാതിയും നവശ്രീ, നിത്യശ്രീ എന്നീ ഇനം കറുവപ്പട്ടകളും കര്‍ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

പെരുവണ്ണാമൂഴിയിലുള്ള കൃഷിവിജ്ഞാന്‍ കേന്ദ്രം ഐ.ഐ.എസ്.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.  പ്രാദേശിക കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലെത്തിക്കാനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നവിധത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പരിശീലന പരിപാടികള്‍ നടത്തുക, ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന പ്രദര്‍ശനത്തോട്ടങ്ങള്‍ കൃഷിക്കാരുടെ തോട്ടങ്ങളില്‍ ഒരുക്കുക എന്നിവയാണ് കൃഷിവിജ്ഞാന്‍ കേന്ദ്രയുടെ (കെ.വി.കെ) പ്രധാന പ്രവര്‍ത്തനലക്ഷ്യങ്ങള്‍.

മണ്ണിരകമ്പോസ്റ്റ് നിര്‍മാണം, കൂണ്‍കൃഷി, നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, ജൈവകൃഷി, ഭക്ഷ്യസംസ്‌കരണം, വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, ജൈവവള നിര്‍മ്മാണം, കോഴി/കാട വളര്‍ത്തല്‍, ഫാബ്രിക് പെയിന്റിംഗ്, കാര്‍ഡ് നിര്‍മാണം, തയ്യല്‍ പരിശീലനം, അലങ്കാര മത്സ്യകൃഷി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിശീലന പരിപാടികള്‍ ഓരോ വര്‍ഷവും കെ.വി.കെയുടെ കീഴില്‍ നടത്തുന്നുണ്ട്. പരിശീലനം നേടിയശേഷം ഈ മേഖലകളില്‍ വിജയം കൈവരിച്ച നൂറോളം സ്വയംസഹായ സംഘങ്ങള്‍ ഇന്ന് കെ.വി.കെയുടെ കീഴിലുണ്ട്.

മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് വളപ്രയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കെ.വി.കെ വഴി നല്‍കുന്നു.  ഇവിടെ പ്രവര്‍ത്തിക്കുന്ന മൃഗാരോഗ്യകേന്ദ്രത്തില്‍ കന്നുകാലികളുടെ ചികിത്സയ്ക്ക് പുറമെ കൃത്രിമ ബീജസങ്കലനം, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവക്കുള്ള സജ്ജീകരണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. ഐ.ഐ.എസ്.ആറിന് കീഴില്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെ അപ്പങ്കളയില്‍ ഒരു ഏല ഗവേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും ഐ.എസ്.ആര്‍.ഒയുടെയും സഹകരണത്തോടെ ഒരു വില്ലേജ് റിസോഴ്‌സ് എക്‌സ്‌പെര്‍ട്ട് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  സംസ്ഥാന സര്‍ക്കാറിന്റെ കിസാന്‍ കോള്‍സെന്റര്‍ വഴി ലഭിക്കുന്ന കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ അന്വേഷണങ്ങള്‍ക്കും ഇവിടെ നിന്ന് മറുപടി നൽകുന്നു.

വാണിജ്യ പ്രാധാന്യമുള്ള നിരവധി സാങ്കേതിക വിദ്യകള്‍ ഐ.ഐ.എസ്.ആര്‍ കര്‍ഷകരിലെത്തിച്ചിട്ടുണ്ട്.  കുരുമുളകിന്റെ ഏറെ വാണിജ്യ പ്രാധാന്യമുള്ള രൂപാന്തരമാണ് വെള്ളക്കുരുമുളക്. പരമ്പരാഗതമായ വെള്ളക്കുരുമുളക് ഉല്‍പ്പാദനരീതി ഏറെ സമയമെടുക്കുന്നതാണ്.  എയറോബിക് ഫെര്‍മെന്റേഷനിലൂടെ പച്ചക്കുരുമുളകിനെ വെള്ളക്കുരുമുളകാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ ഐ.ഐ.എസ്.ആറിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വിളവെടുത്ത ഇഞ്ചിയും മഞ്ഞളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സീറോ എനര്‍ജി ചേമ്പര്‍ മറ്റൊരു കണ്ടെത്തലാണ്.  ഇരട്ട ചുവരോടു കൂടിയ, വായു കടക്കാത്തവിധം സജ്ജീകരിച്ചിരിക്കുന്ന ഇതില്‍ 200 കിലോഗ്രാം വരെ ഉല്‍പന്നം നാലുമുതല്‍ അഞ്ചുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാവും.
വിളവെടുത്ത കുരുമുളക് മെതിച്ചെടുക്കുന്നതിനുള്ള യന്ത്രം ഐ.ഐ.എസ്.ആറിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുണ്ട്.  മണിക്കൂറില്‍ 370 കിലോഗ്രാം കുരുമുളക് വരെ ഈ യന്ത്രമുപയോഗിച്ച് മെതിച്ചെടുക്കാം.  വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രമുപയോഗിച്ച് വേര്‍പെടുത്തിയ കുരുമുളകിന്റെ മണികളുടെ ആകൃതിക്ക് ഒരു വ്യത്യാസവും വരികയില്ല.

Article, Farmers, Technology, Success story of IISR, Agricultural Technology Information Centre, science, research, agri science

ജാതിഫലങ്ങള്‍ രണ്ട് മിനുട്ട് ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത് ഉന്നത നിലവാരം കൂടിയ ജാതിപത്രി നിര്‍മിക്കുന്നതിനുള്ള വിദ്യ ഈ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. ജൈവ നിയന്ത്രണ സഹായികള്‍, ജൈവ കുമിളുകള്‍ എന്നിവയും കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യുന്നുണ്ട്. ശാസ്ത്രത്തിന് മാനുഷിക മുഖം നല്‍കി ഐ.ഐ.എസ്.ആര്‍ ജൈത്രയാത്ര തുടരുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Article, Farmers, Technology, Success story of IISR, Agricultural Technology Information Centre, science, research, agri science, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment