Follow KVARTHA on Google news Follow Us!
ad

വിവാദ പരസ്യത്തിനും കരീമിനും പിണറായിയുടെ പിന്തുണ

പാര്‍ട്ടി പ്ലീനത്തിന്റെ നിറംകെടുത്തിയ ദേശാഭിമാനിയിലെ വിവാദ പരസ്യത്തിനും ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ Kochi, Pinarayi Vijayan, CPM, Deshabhimani, Advertisement, Kerala, Controversy, Elamaram Kareem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
കൊച്ചി: പാര്‍ട്ടി പ്ലീനത്തിന്റെ നിറംകെടുത്തിയ ദേശാഭിമാനിയിലെ വിവാദ പരസ്യത്തിനും ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ പെട്ട മുന്‍മന്ത്രി എളമരം കരീമിനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ. ദേശാഭിമാനി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഫണ്ടിലല്ലെന്നും സ്വന്തം ഫണ്ട് കണ്ടെത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനിയില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നത് പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടല്ല. വലതുപക്ഷ മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിണറായി കുറ്റപ്പെടുത്തി. പെരുമ്പാവൂരില്‍ പി.ജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എളമരം കരീമിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നതല്ല. മന്ത്രിക്ക് നല്‍കാന്‍ പണം ചാക്കില്‍ കൊണ്ടുപോയെന്ന് ആരാണ് വിശ്വസിക്കുകയെന്നും പിണറായി ചോദിച്ചു.
Kochi, Pinarayi Vijayan, CPM, Deshabhimani, Advertisement, Kerala, Controversy, Elamaram Kareem, Malayalam News, National News, Kerala News, International News
വലതുപക്ഷ മാധ്യമങ്ങള്‍ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തിരുത്തേണ്ട കാര്യങ്ങള്‍ പാര്‍ട്ടി തിരുത്തേണ്ട സമയത്ത് തിരുത്താറുണ്ട്. വിവാദങ്ങള്‍ പ്ലീനം തകര്‍ക്കാന്‍ ഉദ്ദേശിച്ചതെന്നും പിണറായി തുറന്നടിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kochi, Pinarayi Vijayan, CPM, Deshabhimani, Advertisement, Kerala, Controversy, Elamaram Kareem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment