Follow KVARTHA on Google news Follow Us!
ad

വി.എസ്. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയത് ദുഷ്ട മനസ്സോടെ: പി.സി. വിഷ്ണുനാഥ്

കണ്ണൂരില്‍ സ്വന്തം പാര്‍ട്ടി അണികള്‍ കല്ലെറിഞ്ഞ് ആക്രമിച്ച് പരിക്കേല്‍പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷനേതാവ് P.C Vishnunath MLA, kasaragod, Press meet, Kerala, Oommen Chandy, V.S Achuthanandan, Pinarayi vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
കാസര്‍കോട്: കണ്ണൂരില്‍ സ്വന്തം പാര്‍ട്ടി അണികള്‍ കല്ലെറിഞ്ഞ് ആക്രമിച്ച് പരിക്കേല്‍പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പോയത് ദുഷ്ടമനസ്സോടെയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ.  കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി നെഞ്ചിലേറ്റ പരിക്ക് ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ച് മാധ്യമപ്രവര്‍ത്തകരെ കാട്ടുന്ന ചിത്രം പത്രങ്ങളില്‍ കണ്ടപ്പോള്‍ വേദനിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു മുഖ്യമന്ത്രിക്ക് തന്റെ പരിക്ക് കാട്ടിക്കൊടുത്ത് പരിക്ക് ബോധ്യപ്പെടുത്തേണ്ടിവന്നത് വേദനാജനകമാണ്. സ്വന്തം പാര്‍ട്ടി അണികള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചപ്പോള്‍ വേദനിച്ചതുകൊണ്ടല്ല വി.എസ്. മുഖ്യമന്ത്രിയെ കാണാന്‍ ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി വെറുതേപോയി ആശുപത്രിയില്‍ കിടന്നുവെന്നാണ് വി.എസില്‍ നിന്നുമുണ്ടായ പ്രതികരണം. അപ്പോള്‍ മുഖ്യമന്ത്രിയെകാണാന്‍ അദ്ദേഹം ആശുപത്രിയില്‍പോയതും അക്രമത്തെ അപലപിച്ചതും ദുഷ്ടമനസ്സോടെയാണെന്ന് വ്യക്തമായിരിക്കുകയാണ്. വി.എസ്. മുഖ്യമന്ത്രിയെകണ്ടത് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
P.C Vishnunath MLA, kasaragod, Press meet, Kerala, Oommen Chandy
മുഖ്യമന്ത്രിക്ക് ഒരു ക്ഷീണവും ഉണ്ടായിരുന്നില്ലെന്നും നെറ്റിയില്‍ ചെറിയ പരിക്കുമാത്രമാണ് സംഭവിച്ചതെന്നുമാണ് വി.എസ്. പറയുന്നത്. മുഖ്യമന്ത്രി സംഭവത്തിന് ശേഷം രണ്ട് പരിപാടികളില്‍ പങ്കെടുത്തുവെന്നും വി.എസ്. പറഞ്ഞിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇത് മുഖ്യമന്ത്രിയുടെ നാടകമാണെന്നാണ് പറയുന്നത്. പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ട പ്രതികരണമല്ല പ്രതിപക്ഷനേതാവില്‍ നിന്നും ഒരു വലിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഉണ്ടായത്. ഇങ്ങനെയാണോ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറേണ്ടതെന്ന് വിഷ്ണുനാഥ് ചോദിച്ചു.

കണ്ണൂരിലെ അക്രമസംഭവത്തില്‍ മുഖ്യമന്ത്രി മെനഞ്ഞകഥകള്‍ ഒന്നൊന്നായി പൊളിയുകയാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ടി.പി. വധത്തിന് ശേഷവും പിന്നീട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമര ശേഷവും പിണറായി മെനഞ്ഞകഥകളുമാണ് ഒന്നൊന്നായി പൊളിഞ്ഞതെന്ന് ഇതിന് മറുപടിയായി വിഷ്ണുനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തിലും സി.പി.എം. മെനഞ്ഞെടുക്കുന്ന കഥകള്‍ പൊളിയുമെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Keywords: P.C Vishnunath MLA, kasaragod, Press meet, Kerala, Oommen Chandy, V.S Achuthanandan, Pinarayi vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment