Follow KVARTHA on Google news Follow Us!
ad

കുറ്റവാളികളെ നിയന്ത്രിക്കാന്‍ ജി.പി.എസ് വെടിയുണ്ട

അമേരിക്കയില്‍ കുറ്റവാളികളെ പിടികൂടാനായി ജി.പി.എസ് വെടിയുണ്ടകള്‍ New York, America, Vehicles, Police, Bullet, Satelite, Strike, World,
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുറ്റവാളികളെ പിടികൂടാനായി ജി.പി.എസ് വെടിയുണ്ടകള്‍ പ്രാബല്യത്തില്‍. അമേരിക്കയില്‍ കുറ്റവാളികളുടെ എണ്ണം പെരുകുന്നതിന്റെ ഭാഗമായി  കുറ്റകൃത്യം ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന  വാഹനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടാനാണ്  അമേരിക്കന്‍ പോലീസ്  ജി.പി.എസ് വെടിയുണ്ടകള്‍  ഉപയോഗിച്ചു തുടങ്ങിയത്.

സ്റ്റാര്‍ചെയ്‌സ് എന്നു പേരുള്ള  വെടിയുണ്ടകള്‍ വാഹനങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരുന്നശേഷം ഉപഗ്രഹ സംവിധാനത്തിലൂടെ പോലീസിനു വേണ്ടുന്ന വിവരങ്ങള്‍ നല്‍കി  സഹായിക്കും. വാഹനം എവിടെ പോയാലും വെടിയുണ്ട വാഹനത്തില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം പോലീസിന് കുറ്റവാളികളെയും വാഹനത്തേയും  പിന്തുടരാന്‍ കഴിയും.

ഇപ്പോള്‍ അയോവ, ഫ്‌ളോറിഡ, ആരിസോണ, കൊളറാഡോ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍  സ്റ്റാര്‍ചെയ്‌സ് ഉപയോഗിച്ചു  തുടങ്ങിയത്. ഒരു ബുള്ളറ്റിന് മുപ്പതിനായിരത്തോളം രൂപയാണ് ഇപ്പോഴത്തെ വില.

ഇതിനാവശ്യമായ ഇലക്‌ട്രോണിക് സംവിധാനം സജ്ജീകരിക്കുന്നതിന് മാത്രമായി മൂന്നു ലക്ഷത്തോളം രൂപ വേണ്ടിവരുന്നു. പക്ഷേ ബുള്ളറ്റിന് കൂടുതല്‍ ആവശ്യം വേണ്ടിവരികയാണങ്കില്‍  രണ്ടും വില കുറച്ച്
നല്‍കാനാവും.

New York, America, Vehicles, Police, Bullet, Satelite, Strike, Worldകള്ളക്കടത്തുകളും മറ്റും വ്യാപകമായി നടക്കുന്ന ഇക്കാലത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത്തരത്തിലുള്ള ബുള്ളറ്റുകളുടെ വരവ് വളരെയധികം ഫലപ്രദമാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പൗരാവകാശ ലംഘനത്തിന് ഇത്തരം ബുള്ളറ്റ്  ഉപയോഗിക്കുമെന്ന ആശങ്കയുള്ളതിനാല്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Also Read:
മുളിയാറിലെ ഹോട്ടലുകളില്‍ നിന്നും പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

Keywords: New York, America, Vehicles, Police, Bullet, Satelite, Strike, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment