ഗ്രാമീണ വനിതയ്‌ക്കെന്താ കുഴപ്പം: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്‍ മോഹന്‍ സിംഗിനെ ഗ്രാമീണ വനിതയെന്ന് വിളിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ എന്താണ് കുഴപ്പം? ഗ്രാമീണ വനിതകള്‍ എന്താ അത്ര മോശക്കാരാണോ സല്‍മാന്‍ ഖുര്‍ഷിദ് ചോദിക്കുന്നു. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇങ്ങനെ പ്രതികരിച്ചത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അങ്ങനെ വിളിച്ചിട്ടില്ല. ഇപ്പോഴുള്ള ഈ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ് ഖുര്‍ഷിദ് പറഞ്ഞു.

ഗ്രാമീണ വനിത' വിവാദത്തെ വലിയ സംഭവമാക്കിയ ബിജെപി നേതാവ് നരേന്ദ്ര മോഡിയേയും സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചു. ഗ്രാമീണ വനിതകള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് മോഡിയും ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് മോഡി ഈ വിഷയം റാലിയില്‍ ഉന്നയിച്ചതെന്നും ഖുര്‍ഷിദ് പരിഹസിച്ചു.

 National news, New Delhi, Major controversy, Erupted, Pakistan, Prime Minister, Nawaz Sharif, Purportedly, Calling, Indian counterpart, Manmohan Singh, Village woman, Narendra Modi, Salman KhurshidSUMMARY: Pakistan Prime Minister Nawaz Sharif never used the 'Dehati Aurat' remark for Prime Minister Manmohan Singh, External Affairs Minister Salman Khurshid told NDTV, adding "even it was, what's wrong?" Mr Khurshid also took a swipe at Narendra Modi, asking if the latter had a problem with women in villages, after the Gujarat Chief Minister raised the 'Dehati Aurat' controversy at his rally in Delhi to attack the Congress.

Keywords: National news, New Delhi, Major controversy, Erupted, Pakistan, Prime Minister, Nawaz Sharif, Purportedly, Calling, Indian counterpart, Manmohan Singh, Village woman, Narendra Modi, Salman Khurshid

Post a Comment

Previous Post Next Post