നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയന്‍ കോളജില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ നൈജീരിയയിലായിരുന്നു സംഭവം. ആക്രമണത്തില്‍ കോളജ് കെട്ടിടം തകര്‍ന്നു. 18 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്. അക്രമ സമയം വിദ്യാര്‍ത്ഥികള്‍ കോളജിലെ ഡോര്‍മെറ്ററിയില്‍ ഉറങ്ങുകയായിരുന്നു. വിഘടന വാദികളായ ബൊക്കോഹറമാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ബൊക്കോഹറം സംഘം ഇതിനു മുമ്പും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുകള്‍ നടത്തിയിരുന്നു.
Nigeria, Terror Attack, Students, Killed, World, Obituary, 50 students, At least 50 killed in terror attack at Nigeria college

SUMMARY: Nigeria (AP) — Suspected Islamic extremists attacked an agricultural college in the dead of night, gunning down dozens of students as they slept in dormitories and torching classrooms in an ongoing Islamic uprising in northeast Nigeria, the school’s provost said.

Keywords: Nigeria, Terror Attack, Students, Killed, World, Obituary, 50 students, At least 50 killed in terror attack at Nigeria college, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post