മഞ്ജുവിന്റെ പരസ്യം കല്യാണ്‍ പിന്‍വലിക്കുന്നു; പകരം ഐശ്വര്യ

തിരുവനന്തപുരം: 14 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മഞ്ജു വീണ്ടും കല്യാണിന്റെ പരസ്യത്തിലൂടെ  ക്യാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് മഞ്ജുവിന്റെ തിരിച്ചുവരവിനെ എതിരേറ്റത്. സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ മുന്നോടിയായാണ് മഞ്ജു കല്യാണിന്റെ പരസ്യത്തില്‍  അഭിനയിച്ചത്.

മഞ്ജുവും ബിഗ്ബി അമിതാബ് ബച്ചനും പരസ്യത്തില്‍ അഭിനയിച്ചു തകര്‍ക്കുമെന്നാണ് പരസ്യം ഇറങ്ങുന്നതിനു മുമ്പെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. മഞ്ജുവിന്റെ വിവിധ പ്രായങ്ങളിലൂടെ കടന്നുപോകുന്ന രംഗങ്ങളാണ് പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പിതാവും മകളുമായാണ് ബിഗ്ബിയും മഞ്ജുവും പരസ്യത്തില്‍ അഭിനയിച്ചത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചെത്തുന്നു എന്നതുകൊണ്ടും ബിഗ്ബി മഞ്ജുവിനൊപ്പം അഭിനയിക്കുന്നു എന്നതുകൊണ്ടും  പരസ്യം ഹിറ്റാകുമെന്ന് കല്യാണും ഒപ്പം ജനങ്ങളും പ്രതീക്ഷിച്ചു. എന്നാല്‍ പരസ്യം ചാനലുകളില്‍ വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയായി. കാഴ്ചക്കാരില്‍ നിന്ന് വന്‍ വിമര്‍ശനം പരസ്യത്തിന് ഏറ്റുവാങ്ങേണ്ടിയും വന്നു.

ഇതേതുടര്‍ന്ന്  മഞ്ജു അഭിനയിച്ച പരസ്യം കല്യാണ്‍ പിന്‍വലിക്കാനും തുടങ്ങി. മഞ്ജുവിന് വെല്ലുവിളിയായി എത്തിയത് ബിഗ്ബിയുടെ മരുമകളും ലോകസുന്ദരിയുമായ  ഐശ്വര്യ റായിയാണ്. പ്രസവശേഷം അഭിനയലോകത്തോട് വിടപറഞ്ഞ ഐശ്വര്യ കല്യാണിന്റെ പരസ്യത്തിലൂടെയാണ് വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തിയത്. ഐശ്വര്യയുടെ മടങ്ങിവരവ് ആഘോഷിച്ച ജനങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പരസ്യം സ്വീകരിച്ചത്.

ഇപ്പോള്‍  മഞ്ജുവിന്റെ പരസ്യത്തിനേറ്റ ക്ഷീണം തീര്‍ക്കാന്‍ ഐശ്വര്യയെ വെച്ച് വീണ്ടും പരസ്യം ചെയ്യാന്‍ ഒരുങ്ങുകയും   പരസ്യത്തെ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ശരീരത്തില്‍ വളകള്‍ കൊണ്ട് വസ്ത്രമണിഞ്ഞ് നടക്കുന്ന ഐശ്വര്യയുടെ ചിത്രം മഞ്ജുവിന്റെ പരസ്യത്തിനേറ്റ ക്ഷീണം തീര്‍ക്കാന്‍ കല്യാണിന് കഴിഞ്ഞു.
 Advertisement, Withdraw, Manju warrier, Thiruvananthapuram, Aishwarya Rai, Amitabh Bachchan, News, Entertainment,
Manju warrier -Aishwarya Rai

അതിനുശേഷം മഞ്ജുവിന്റെ ആരാധകരെ മുഷിപ്പിക്കരുതെന്ന് കരുതി
മഞ്ജുവിനെയും ഐശ്വര്യയെയും ഒരുമിപ്പിച്ച്  പരസ്യം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത കല്യാണ്‍ ചിത്രീകരിക്കുന്ന പുതിയ പരസ്യത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കുന്നുവെന്നാണ്.

Also Read:
ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി

Keywords: Advertisement, Withdraw, Manju warrier, Thiruvananthapuram, Aishwarya Rai, Amitabh Bachchan, News, Entertainment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post