സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 3 പേര്‍ക്ക് കൂടി കാഴ്ചയ്ക്ക് തകരാറ്

കുന്നംകുളം: കുന്നംകുളം  താലൂക്ക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ മൂന്നു പേര്‍ കൂടി കാഴ്ചയ്ക്കു തകരാറുള്ളതായി പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ശസ്ത്രക്രിയ നടത്തിയ ആര്‍ത്താറ്റ് ചിറ്റഞ്ഞൂര്‍ വീട്ടില്‍ പ്രഭാകരന്റെ ഭാര്യ വിശാലം (67), ജനുവരിയില്‍ ശസ്ത്രക്രിയ നടത്തിയ കിഴൂര്‍ രാജധാനി കോര്‍ണറില്‍ കണ്ടമ്പുള്ളി രവി (60) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മെയ് മാസത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ തിപ്പലശേരി പുതുകുളങ്ങര കുഞ്ഞുമരയ്ക്കാരുടെ ഭാര്യ മോളുവും (61) പരാതിയുമായി ആശുപത്രിയിലെത്തിയിട്ടുണ്ട്. തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചു ദിവസം മുമ്പ്  അഞ്ചു പേര്‍ കാഴ്ചാ തകരാറുമായി എത്തിയിരുന്നു. രവിക്കും വിശാലത്തിനും ഇടതു കണ്ണിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയെ തുടര്‍ന്ന് കാഴ്ചശക്തി നഷ്ടപ്പെട്ട ഇവര്‍ക്ക് ഇപ്പോള്‍ വലതുകണ്ണിലെ കാഴ്ചയ്ക്കും തകരാറുള്ളതായി പറയുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം  കണ്ണുകള്‍ക്കു ചൊറിച്ചിലും കണ്ണില്‍ വെള്ളം നിറയുന്നതുമായ അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനാലാണ് വീണ്ടും ആശുപത്രിയില്‍ എത്തിയത്.

Hospital, Treatment, Doctor, Medical College, Kerala, Malayalam News, National News, Keralaഡോക്ടറുടെ നിര്‍ദേശമനുസരിച്ച്  മൂവരും ആശുപത്രിക്കു വെളിയില്‍ നിന്നും വാങ്ങിയ ലെന്‍സാണു കണ്ണില്‍ മാറ്റിവച്ചിട്ടുള്ളത്. വിശാലത്തിനു കാഴ്ചശക്തി തിരിച്ചുകിട്ടണമെങ്കില്‍ കണ്ണിന്റെ കൃഷ്ണമണി മാറ്റിവയ്ക്കുന്നതുള്‍പെടെയുള്ള ചികിത്സ നടത്തേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കണ്ണില്‍ കരട് വീണതുപോലെയുള്ള അസ്വസ്ഥതയും ഇവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. രവിക്കു താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ മുറിവു കൂടുതലായതിനാല്‍ അതു പൂര്‍ണമായി ഭേദമായശേഷം ലെന്‍സ് മാറ്റിവയ്ക്കല്‍ മെഡിക്കല്‍ കോളജില്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

1,800 രൂപയുടെ ലെന്‍സാണു വാങ്ങി വച്ചത്. മോളുവിനും ലെന്‍സ് പുറമെനിന്ന് വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം തുടര്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ പോയിരുന്നെങ്കിലും അസ്വസ്ഥത മാറാന്‍ ഡോക്ടര്‍ കണ്ണട നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കണ്ണട വെച്ചപ്പോള്‍ അസ്വസ്ഥത കൂടിയതിനെ തുടര്‍ന്ന് ഇവര്‍  ശനിയാഴ്ച മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരെ കാണാന്‍  പോകുന്നുണ്ട്.

Also Read: ചെമ്മനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ നേട്ടത്തിനുള്ള അംഗീകാരമെന്ന് ആഇശ സഹദുല്ല

Keywords: Hospital, Treatment, Doctor, Medical College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post