Follow KVARTHA on Google news Follow Us!
ad

വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധമാക്കും: ഋഷിരാജ് സിങ്

താനൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ എട്ടുപേNews on Politics and Current Affairs in India & around the World, discussions, interviews and more.
താനൂര്‍ (മലപ്പുറം): താനൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഇനി മുതല്‍ സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് വ്യക്തമാക്കി. താനൂരില്‍  അപകടസ്ഥലം സന്ദര്‍ശിച്ച ഋഷിരാജ് സിങ് അപകടത്തിനിരയാക്കിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും അറിയിച്ചു.

 ബസിന്റെ അമിത വേഗതയാണ് കൈക്കുഞ്ഞുങ്ങള്‍ അടക്കം എട്ടുപേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനിടയാക്കിയതെന്ന്  വ്യക്തമായതിനാലാണ് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

അമിത വേഗതയിലായിരുന്ന ബസ്  കെ.എസ്.ആര്‍.ടി.സി ബസിൽ  ഇടിച്ചതിനുശേഷമാണ് എതിരെ വരികയായിരുന്ന ഓട്ടോയിൽ  ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും ബസിനടിയിലായി. ഇതേതുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍  ചതഞ്ഞ
നിലയിലായിരുന്നു.

അപകടത്തെ കുറിച്ച് മലപ്പുറം എസ്.പി അന്വേഷിക്കും. ഐ.ജി ഗോപിനാഥ് ശനിയാഴ്ച രാവിലെ സംഭവ സ്ഥലം  സന്ദര്‍ശിച്ചു. കുറ്റക്കാരെ   വെറുതെ വിടില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. അപകടത്തില്‍ അനുശോചിച്ച് ശനിയാഴ്ച  ഉച്ചക്ക് 12 മണി
Malappuram, Bus, Death, Minister, Aryadan Muhammad, Visit, Kozhikode, Medical College, Kerala,
മുതല്‍ രണ്ടു മണിവരെ താനൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.

കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എ.ടി.എ ബസ് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. ഈ ബസിടിച്ച് ഇതിനകം തന്നെ 21 ആളുകളാണ് മരണപ്പെട്ടത്‌

Also Read: ദേശീയ പരിശീലന ക്യാമ്പില്‍ കേരളാടീമിനെ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നയിക്കും

Keywords: Rishiraj Singh, Malappuram, Bus, Death, Minister, Aryadan Muhammad, Visit, Kozhikode, Medical College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment