കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജൂബിലി സമ്മേളനം ഡല്‍ഹിയില്‍; വിവാദം, പരിഹാസം

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളന സമാപനം ഡല്‍ഹിയിലാക്കിയതിനെച്ചൊല്ലി വിവാദം. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 31നു രാവിലെ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ യൂണിയന്‍ അംഗങ്ങളായ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും സാധാരണ ജനത്തിനും പങ്കെടുക്കാനാകാത്തതിനെച്ചൊല്ലിയാണു വിവാദം.

സംസ്ഥാനകമ്മിറ്റി അംഗങ്ങളെ മാത്രമാണു പങ്കെടുപ്പിക്കുക. കൂടാതെ കേരളത്തില്‍ നിന്നുള്ള ഏതാനും പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങളും പങ്കെടുക്കും. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുടെ വീട്ടില്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഒരേയൊരു സംഘടനയെന്ന് അവകാശപ്പെടുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം കേരളത്തില്‍ നിന്നു മാറ്റി രാജ്യ തലസ്ഥാനത്തു നടത്തുന്നത്. സ്ഥാനമൊഴിയുന്ന  സംസ്ഥാന നേതൃത്വത്തിനു മേനി നടിക്കാന്‍, യൂണിയന്‍ അംഗങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പും അഗവണിച്ചു വിചിത്രമായ തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം.

യൂണിയന്‍ അംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററുമായ പി.എം. മനോജ് ആണ് ഫേസ്ബുക്കിലൂടെ ആദ്യം പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും അദ്ദേഹത്തിനു വേണ്ടി ലേഖനങ്ങളും മറ്റും തയ്യാറാക്കുന്നയാളുമാണ് മനോജ്.
Jubilee celebration, Delhi, Kerala, Journalist, KUWJ jubilee conference at Delhi; controversy continues
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി സമ്മേളനം കേരളത്തിലെ പത്രപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെ ഇവിടെ നടത്തുന്നതിനു പകരം ക്ഷണിക്കപ്പെടുന്ന ചുരുക്കം ആളുകള്‍ക്കു മാത്രം പങ്കെടുക്കാവുന്ന രാഷ്ട്രപതി ഭവനില്‍ നടത്തുന്നത് യൂണിയനിലെ വിമത വിഭാഗത്തിന് അടിക്കാനുള്ള വടിയായി മാറിയിട്ടുമുണ്ട്. സെപ്റ്റംബര്‍ ഏഴിന് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഇരു വിഭാഗങ്ങളും ഇപ്പോള്‍ ഡല്‍ഹി സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഴുകിയിരിക്കുകയാണ്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പെടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം ഇതാണിപ്പോള്‍ ചര്‍ച.

കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം മുമ്പ് കേരള കോണ്‍ഗ്രസ് ദേശീയ സമ്മേളനം എന്ന പേരില്‍ ഡല്‍ഹിയില്‍ സമ്മേളനം നടത്തിയിരുന്നു. അന്ന് അതിനെ പരിഹസിച്ച മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ കേരളത്തിലെ യൂണിയന്റെ സമ്മേളനം ഡല്‍ഹിയില്‍ നടത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും സംസാര വിഷയമായിട്ടുണ്ട്.

Also read:
ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു

Keywords: Jubilee celebration, Delhi, Kerala, Journalist, KUWJ jubilee conference at Delhi; controversy continues, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post