യാസീന്‍ ഭട്കല്‍ തികഞ്ഞ രാജ്യസ്‌നേഹി: അദ്ധ്യാപിക

ഭട്കല്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ സ്ഥാപക നേതാവെന്ന് ആരോപിക്കുന്ന യാസീന്‍ ഭട്കല്‍ കുട്ടിക്കാലത്ത് തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നുവെന്ന് അദ്ധ്യാപിക സറീന കോല. സ്‌കൂളില്‍ യാസീന്‍ ഭട്കലിന്റെ അദ്ധ്യാപികയായിരുന്നു സറീന.

അവന്‍ തികഞ്ഞ രാജ്യസ്‌നേഹിയായ കുട്ടിയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ അവന്‍ സ്ഥിരം പങ്കാളിയായിരുന്നു. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് പരിപൂര്‍ണ പിന്തുണ നല്‍കുമായിരുന്നു. ഇത്തരത്തിലുള്ള കഥകള്‍ സങ്കല്പിക്കാന്‍ പോലും പ്രയാസമാണ് സറീന പറയുന്നു.

National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011യാസീന്‍ ഭട്കല്‍ തീവ്രവാദിയാണെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവുമാണെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

യാസീന്‍ ഭട്കലിന്റെ അറസ്റ്റ് ആശ്വാസകരമായെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം. കഴിഞ്ഞ ഏഴ് വര്‍ഷമായി യാതൊരു വിവരവും ലഭിക്കാതിരുന്ന യാസിനെ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരിക്കാമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. യാസീന്‍ നിരപരാധിയെങ്കില്‍ അയാള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹത്തിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

SUMMARY: The Abdul Siddibapa that Zareena Kola, a teacher in Bhatkal, remembers, rooted for India in cricket matches. She is among those in this coastal town of Karnataka struggling to reconcile what she remembers of young Abdul with Yasin Bhatkal, the alleged co-founder of terror group Indian Mujahideen, arrested this week.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment

Previous Post Next Post