Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസില്‍ സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ല; ഹൈക്കോടതി

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന്photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം രേഖാമൂലം  അഡ്മിനിസ്‌ട്രേറ്റ് രജിസ്ട്രാര്‍ തിരുവനന്തപുരത്തേക്ക് ഫാക്‌സിലൂടെ അറിയിച്ചു.

കേരളാ ഹൈക്കോടതിയില്‍ ഇപ്പോള്‍ 27 ജഡ്ജിമാരാണുള്ളത്. ഒന്‍പത്  ജഡ്ജിമാരുടെ കുറവും ഉണ്ട് . സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുത്താല്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ഹൈക്കോടതി ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്.

Solar Case, Kochi, High Court of Kerala, Judge, Chief Minister, Oommen Chandy, Office, Kerala,ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായി വിരമിച്ച ജഡ്ജിമാരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് പതിവ്. രാജ്യത്ത്  ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതികളില്‍ ഒന്നാണ് കേരള ഹൈക്കോടതി. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം പിന്‍വലിച്ചത് യു.ഡി.എഫ് സിറ്റിങ്
ജഡ്ജിയുടെ സേവനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ തീരുമാനം. അതുകൊണ്ടുതന്നെ സോളാര്‍ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.

Also Read: 
കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി
Keywords:  Solar Case, Kochi, High Court of Kerala, Judge, Chief Minister, Oommen Chandy, Office, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment