Follow KVARTHA on Google news Follow Us!
ad

ദുബൈ ബീച്ചില്‍ കുഞ്ഞിനെ കുഴിച്ചുമൂടിയ യുവതിക്ക് ഒരു വര്‍ഷം തടവ്

ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദുബൈ ബീച്ചില്‍ കുഴിച്ചുമൂടിയ ഫിലിപ്പീന യുവതിക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. Gulf news, Dubai, Woman, Given, One-year, Jail sentence, Retrial, Monday, Sex outside marriage, Resulted, Burying, Baby, Beach.
ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദുബൈ ബീച്ചില്‍ കുഴിച്ചുമൂടിയ ഫിലിപ്പീന യുവതിക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുഞ്ഞിന് ശരിയായ വൈദ്യ പരിശോധന ലഭ്യമാക്കാത്തതാണ് മരണകാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു. ദുബൈ പ്രഥമ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ച നടന്ന വിചാരണയില്‍ യുവതിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് നടന്ന പുനര്‍ വിചാരണയിലാണ് യുവതിയുടെ ശിക്ഷ ഒരു വര്‍ഷമായി കുറച്ചത്.

Gulf news, Dubai, Woman, Given, One-year, Jail sentence, Retrial, Monday, Sex outside marriage, Resulted, Burying, Baby, Beach.യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ജനിച്ചതിന്റെ പിറ്റേന്ന് രോഗബാധിതയായ കുഞ്ഞിനെ യുവതിയും കാമുകനും ആശുപത്രില്‍ എത്തിച്ചുവെങ്കിലും ചികില്‍സയ്ക്കായി 26,000 ദിര്‍ഹം ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക കൈവശമില്ലാത്തതിനാല്‍ അവര്‍ കുഞ്ഞുമായി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഇതോടെ ദമ്പതികള്‍ കുഞ്ഞിനെ ഷൂ ബോക്‌സിനകത്താക്കി ബീച്ചില്‍ കുഴിച്ചുമൂടുകയായിരുന്നു. ജനുവരി 11നാണ് കുഞ്ഞിന്റെ മൃതദേഹം ദുബൈ ബീച്ചില്‍ നിന്നും ലൈഫ്ഗാര്‍ഡുകള്‍ കണ്ടെടുത്തത്.

SUMMARY: Dubai: A woman was given a one-year jail sentence in a retrial on Monday for having sex outside marriage that resulted in her burying her baby at the beach. The baby died one day after birth when 30-year-old Filipina, J.A., failed to provide her with proper medical care, the Dubai Court of First Instance heard.

Keywords: Gulf news, Dubai, Woman, Given, One-year, Jail sentence, Retrial, Monday, Sex outside marriage, Resulted, Burying, Baby, Beach.

Post a Comment