Follow KVARTHA on Google news Follow Us!
ad

ശ്രീശാന്ത് 11ാം പ്രതി: ദാവൂദ് ഇബ്രാഹിമും, ഛോട്ടാ ഷക്കീലും പ്രതികള്‍

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെ 39 പ്രതികള്‍. IPL spot-fixing, Dawood Ibrahim, Sreesanth, chargesheet, New Delhi, Court, Police, National

ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെ 39 പ്രതികള്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും, അദ്ദേഹത്തിന്റെ വലംകൈ ഛോട്ടാ ഷക്കീലിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ത്യയില്‍ ഒരു കേസില്‍ ദാവൂദ് ഇബ്രാഹിം പ്രതിയാകുന്നത്.

ശ്രീശാന്ത് പതിനൊന്നാം പ്രതിയാണ്. മക്കോക്ക നിയമപ്രകാരവും വഞ്ചനയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ശ്രീശാന്തിന്റെ സഹതാരങ്ങളായിരുന്ന അങ്കിത് ചവാന്റെയും അജിത് ചാന്ദിലയുടെയും പേരുകളും കുറ്റപത്രത്തിലുണ്ട്. 6000 പേജുകള്‍ വരുന്ന കുറ്റപത്രമാണ് പോലീസ് തയാറാക്കിയത്.

IPL spot-fixing, Dawood Ibrahim, Sreesanthകുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. 27 ദിവസം ജയിലില്‍ കഴിഞ്ഞ ശ്രീശാന്ത് ജൂണ്‍ 11നാണ് ജാമ്യത്തിലിറങ്ങിയത്.

Keywords: IPL spot-fixing, Dawood Ibrahim, Sreesanth, Charge sheet, New Delhi, Court, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment