Follow KVARTHA on Google news Follow Us!
ad

സ്ത്രീധനത്തിനായി ഭാര്യയെ വെടിവച്ചുകൊന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറസ്റ്റില്‍

സ്ത്രീധനത്തിനായി ഭാര്യയെ വെടിവച്ചുകൊന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെയും, മാതാപിതാക്കളേയും പോലീസ് അറസ്റ്റുചെയ്തു. Gurgaon CJM, parents booked on charge, Dowry death, Geetanjali, Murder case, National, Kerala News
ഗുഡ്ഗാവ്: സ്ത്രീധനത്തിനായി ഭാര്യയെ വെടിവച്ചുകൊന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെയും, മാതാപിതാക്കളേയും പോലീസ് അറസ്റ്റുചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രവ്‌നീത് ഗാര്‍ഗ,് പിതാവ് കെ കെ ഗാര്‍ഗ്, മാതാവ് രചന എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സ്ത്രീധനം ആവശ്യപ്പെട്ട് രവ്‌നീത് ഗാര്‍ഗ് ഭാര്യ ഗീതാഞ്ജലിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലായ് 17നാണ് ഗീതാഞ്ജലിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗീതാഞ്ജലിയുടെ ബന്ധുക്കള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹരിയാന സര്‍ക്കാര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.


ഗീതാഞ്ജലിയുടെ വിവാഹത്തിനു വന്‍തുക സ്ത്രീധനമായി നല്‍കിയെങ്കിലും ഭര്‍തൃ വീട്ടുകാര്‍ വീണ്ടും പണമാവശ്യപ്പെട്ടു പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ ആഡംബര കാര്‍, പണം എന്നിവ നല്‍കിയതിന്റെ രേഖകളും പോലിസിന് കൈമാറി.

Keywords: Gurgaon CJM, parents booked on charge, Dowry death, Geetanjali, Murder case, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment