Follow KVARTHA on Google news Follow Us!
ad

വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റം: ബ്രാഡ്‌ലി മാനിംഗിന് തടവ് ശിക്ഷ

വിക്കിലീക്‌സ് മാസികയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് മുന്‍Washington, America, Accused, Court, Iraq, Soldiers, Photo, Helicopter, World,
വാഷിങ്ടണ്‍: വിക്കിലീക്‌സ് മാസികയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്‌ലി മാനിംഗിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ചാരവൃത്തി കേസ് ഉള്‍പെടെ ഇരുപതോളം  കുറ്റങ്ങളാണ് മാനിംഗിനെതിരെ ആരോപിച്ചിട്ടുള്ളത്. ഈ കുറ്റങ്ങള്‍ക്കെല്ലാം കൂടി  മാനിംഗിന് പരമാവധി 136 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ബുധനാഴ്ച മുതല്‍ മാനിംഗിന്റെ തടവ് ശിക്ഷ ആരംഭിക്കും. അതേസമയം ശത്രുക്കളെ സഹായിച്ചുവെന്ന കേസില്‍ നിന്ന് മാനിംഗിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

മാനിങ്ങിനെതിരെയുള്ള കോടതി വിധിയെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ശക്തമായി വിമര്‍ശിച്ചു. വിചാരണയില്‍ കള്ളക്കളി നടന്നുവെന്നും അസാഞ്ചെ ആരോപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടു വരിക മാത്രമാണ് ബ്രാഡ്‌ലി മാനിംഗ് ചെയ്തതെന്ന് അസാഞ്ചെ പറഞ്ഞു. 2007ല്‍ യു.എസ് ഹെലികോപ്ടര്‍ ഇറാഖില്‍ നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചതോടെയാണ് മാനിംഗ് ലോകശ്രദ്ധ നേടിയത്.

Washington, America, Accused, Court, Iraq, Soldiers, Photo, Helicopter, World, ഇറാഖില്‍ പത്രലേഖകന്‍ ഉള്‍പെടെയുള്ളവരെ  ഹെലികോപ്ടറില്‍ നിന്ന് വെടിവെച്ചിട്ട് പരിഹസിക്കുന്ന അമേരിക്കന്‍ സൈനികരുള്‍പെടെയുള്ളവരുടെ  ദൃശ്യങ്ങള്‍ ലോകത്തിന് മുന്‍പില്‍ കൊണ്ടുവന്നത് ബ്രാഡ്‌ലിയാണ്. ഈ വര്‍ഷമാദ്യം വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവിന്  മാനിംഗിനെ ശിക്ഷിച്ചിരുന്നു. പിന്നീട് മാനിംഗിനെതിരെ കൂടുതല്‍ ഗൗരവമായ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. മാംനിംഗിന്റെ വിചാരണക്കെതിരെ ലോകമെമ്പാടും നേരത്തെ ശക്തമായ പ്രതിഷേധമാണ്  ഉയര്‍ന്നിരുന്നത്.

Also Read: 
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഒരു സംഘം മര്‍ദിച്ചു


Keywords: Bradly-manning, Washington, America, Accused, Court, Iraq, Soldiers, Photo, Helicopter, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment