Follow KVARTHA on Google news Follow Us!
ad

സൂര്യനെല്ലി കേസ്: പിജെ കുര്യനെതിരായ ഹര്‍ജി തള്ളി

ഇടുക്കി: രാജ്യസഭാ ചെയര്‍മാന്‍ പിജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. Kerala news, Idukki, Major relief, Rajya Sabha, Deputy Chairman, PJ Kurien, Sessions court, Kerala, Thodupuzha, Congress leader, Accused, Suryanelli rape case.

ഇടുക്കി: രാജ്യസഭാ ചെയര്‍മാന്‍ പിജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസിലെ പ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണമെന്നും പി.ജെ കുര്യനെ പ്രതിചേര്‍ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ റിവ്യൂ ഹര്‍ജി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പറഞ്ഞ കോടതി ധര്‍മരാജന്‍ തന്നെ ഇത് നിഷേധിച്ചതായും ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ എല്ലാ നിയമസാധ്യതകളും പരിശോധിച്ച് തള്ളിയ കേസാണിത്. വീണ്ടും വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ജഡ്ജി വിലയിരുത്തി. ധര്‍മരാജനെ നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യവും കോടതി തള്ളി. അത്തരമൊരു സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന വിലയിരുത്തലോടെയാണ് കോടതി ആവശ്യം നിരസിച്ചത്.

കഴിഞ്ഞമാസം ഹര്‍ജി പരിഗണിച്ചപ്പോള്‍ നേരത്തെ ടി.വി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ധര്‍മരാജന്‍ കോടതിയില്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. പി.ജെ കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ പോയിരുന്നതായും താനാണ് അദ്ദേഹത്തെ അവിടെയാക്കിയതെന്നുമായിരുന്നു ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മദ്യലഹരിയിലായിരുന്നു താന്‍ അന്ന് അങ്ങനെ പറഞ്ഞതെന്നും ഇതില്‍ വാസ്തവമില്ലെന്നുമാണ് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയത്.

Kerala news, Idukki, Major relief, Rajya Sabha, Deputy Chairman, PJ Kurien, Sessions court, Kerala, Thodupuzha, Congress leader, Accused, Suryanelli rape case.SUMMARY: Idukki: In a major relief for Rajya Sabha Deputy Chairman PJ Kurien, a sessions court in Kerala's Thodupuzha today ruled that the Congress leader will not be made an accused in the Suryanelli rape case. The case relates to a 16-year-old girl from Suryanelli in Kerala's Idukki district who was abducted in January 1996 and taken to various places and sexually exploited by at least 40 persons.

Keywords: Kerala news, Idukki, Major relief, Rajya Sabha, Deputy Chairman, PJ Kurien, Sessions court, Kerala, Thodupuzha, Congress leader, Accused, Suryanelli rape case.

Post a Comment