ശാലുമേനോനുമായി മന്ത്രി തിരുവഞ്ചൂരിന് അടുത്തബന്ധം

തിരുവനന്തപുരം: സോളാര്‍ കേസിലെ മറ്റൊരു വിവാദ നായികയായ ശാലുമേനോനുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശാലുമേനോനെതിരെ തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകുന്നതിനുപിന്നില്‍ തിരുവഞ്ചൂരിന്റെ ഇടപെടലാണെന്നാണ് റിപോര്‍ട്ട്. ശാലുമേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും കടുത്ത അമര്‍ഷമുയരുന്നുണ്ട്.

ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന് തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനായിരുന്നു. ശാലുവും ബിജുവും മന്ത്രിക്കിരുവശത്തുമായി നില്‍ക്കുന്ന ചിത്രവും വീഡിയോയും പുറത്താകുമെന്ന ഭീതിയിലാണ് ഈ വഴിക്കുള്ള അന്വേഷണം തിരുവഞ്ചൂര്‍ തടഞ്ഞതെന്നാണ് കരുതുന്നത്. ബിജുവിന്റെയും സരിതയുടെയും മൊഴിയിലും ശാലുവിനെതിരായ തെളിവുകളുണ്ട്.

Kerala news, Shalu Menon, Home minister, Thiruvanjoor, Solar case, Saritha S Nair, Biju Radhakrishnan, തട്ടിപ്പ് കേസില്‍ വ്യക്തമായ തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ഐ വിഭാഗവും എയിലെ തിരുവഞ്ചൂര്‍ വിരുദ്ധരും ഇത് ശരിവക്കുന്നുണ്ട്.

Keywords: Kerala news, Shalu Menon, Home minister, Thiruvanjoor, Solar case, Saritha S Nair, Biju Radhakrishnan, 

Post a Comment

Previous Post Next Post