Follow KVARTHA on Google news Follow Us!
ad

മോഡിയുടെ വിസ വിലക്ക് തുടരും: അമേരിക്ക

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് അമേരിക്കന്‍ പാര്‍ലമെന്റ് നിയോഗിച്ച A Congress-established independent panel on religious freedom has called on the US to maintain a visa ban on Gujarat Chief Minister
വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് അമേരിക്കന്‍ പാര്‍ലമെന്റ് നിയോഗിച്ച പാനല്‍ ഓണ്‍ റിലീജിയസ് ഫ്രീഡം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്നത് വ്യക്തമാണ്. ഭീകരമായ സംഭവങ്ങളാണ് അവിടെ നടന്നത്. ഇക്കാരണംകൊണ്ട് മോഡിക്ക് വിസ നല്‍കാനാവില്ല-പാനല്‍ ഓണ്‍ റിലീജിയസ് ഫ്രീഡം നിര്‍ദേശിച്ചു.

മതസ്വാതന്ത്ര്യത്തില്‍ അമേരിക്കയുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം തരക്കാരാണ്. അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ക്യൂബ, ലാവോസ് , റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കൊപ്പമുണ്ട്.

സൗദി അറേബ്യ, വടക്കന്‍ കൊറിയ, ബര്‍മ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പാനല്‍ ഓണ്‍ റിലീജിയസ് ഫ്രീഡം നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Congress, Independent panel , Rligious freedom, US, Visa ban , Gujarat Chief Minister,  Narendra Modi,SUMMARY:  A Congress-established independent panel on religious freedom has called on the US to maintain a visa ban on Gujarat Chief Minister Narendra Modi, saying there was significant evidence linking him to the violence in the state in 2002.

Keywords:   Congress, Independent panel , Rligious freedom, US, Visa ban , Gujarat Chief Minister,  Narendra Modi, Burma, China, Eritrea, Iran, North Korea, Saudi Arabia, Sudan and Uzbekistan

Post a Comment