Follow KVARTHA on Google news Follow Us!
ad

മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റ് അമീനയ്ക്ക് 300 ദീനാര്‍ പിഴ

ടൂണിസ്: മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റായ അമീന ടെയ്‌ലര്‍ക്ക് കോടതി 300 ദീനാര്‍ പിഴ ചുമത്തി. Gulf news, A Tunisian, Member, Ukrainian feminist group, Femen, Fined, Pepper spray charge, TAP press agency, Amina Sboui, Pseudonym, Tyler,
ടൂണിസ്: മുളക് സ്‌പ്രേ കൈവശം വച്ചതിന് ട്യൂണീഷ്യന്‍ ഫെമിനിസ്റ്റായ അമീന ടെയ്‌ലര്‍ക്ക് കോടതി 300 ദീനാര്‍ പിഴ ചുമത്തി. കൈറൂണ്‍ കോടതി വ്യാഴാഴ്ചയാണ് അമീനയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സ്വന്തം അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതോടെയാണ് അമീന ടെയ്‌ലര്‍ക്കെതിരെ ഭരണകൂടം രംഗത്തുവന്നത്.

ഉെ്രെകനിലെ ഫെമിനിസ്റ്റ് സംഘടനയായ ഫെമെനിനിലെ അംഗമാണ് അമീന. അര്‍ദ്ധനഗ്‌ന ചിത്രങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ മുളക് സ്‌പ്രേ കൈവശം വച്ചതിനാണ് അമീനയ്‌ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. യാഥാസ്ഥിതീകരില്‍ നിന്നും വധഭീഷണി നേരിടുന്ന അമീനയ്ക്ക് സ്വയരക്ഷയ്ക്കായി ഒരു വിദേശ പത്രപ്രവര്‍ത്തക നല്‍കിയതാണ് മുളക് സ്‌പ്രേ. 

ഈ മാസം ആദ്യവാരം കൈറൂണിലെ ആരാധനാലയത്തിന്റെ മതിലില്‍ ഫെമെന്‍ എന്ന് എഴുതിയതിനെതുടര്‍ന്ന് അമീനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമീനയെ കോടതിയില്‍ ഹാജരാക്കിയ ബുധനാഴ്ച മൂന്ന് ഫെമെന്‍ പ്രവര്‍ത്തകര്‍ അര്‍ദ്ധനഗ്‌നരായി ട്യൂണീഷ്യന്‍ നീതിന്യായ മന്ത്രാലയത്തിന്റെ മുന്‍പില്‍ പ്രതിഷേധപ്രകടനം നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Gulf news, A Tunisian, Member, Ukrainian feminist group, Femen, Fined, Pepper spray charge, TAP press agency, Amina Sboui, Pseudonym, Tyler,

SUMMARY: Beijing: A Tunisian member of the Ukrainian feminist group Femen was fined for the pepper spray charge, the official TAP press agency reported on Friday.

Keywords: Gulf news, A Tunisian, Member, Ukrainian feminist group, Femen, Fined, Pepper spray charge, TAP press agency, Amina Sboui, Pseudonym, Tyler,

Post a Comment