Follow KVARTHA on Google news Follow Us!
ad

ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു

ഷാര്‍ജ: സോഷ്യല്‍ മീഡിയകളിലൂടെ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു.Gulf news, First-of-its-kind, Initiative, Country, Launched, Major General Humaid Mohammad Al Hudaidi, Commander in chief, Sharjah Police, Conference, Sharjah Police Academy.
ഷാര്‍ജ: സോഷ്യല്‍ മീഡിയകളിലൂടെ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചു. വ്യാഴാഴ്ചയാണ് ചാനല്‍ ആരംഭിച്ചത്. ഇത്തരമൊരു സംരംഭം യുഎഇയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഷാര്‍ജ പോലീസ് അക്കാദമിയില്‍ നടന്ന യോഗത്തില്‍ ഷാര്‍ജ പോലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദിയായിരുന്നു ഉല്‍ഘാടകന്‍.

പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ യൂട്യൂബിലുടെ സം പ്രേക്ഷണം ചെയ്യും. ഷാര്‍ജപോലീസ് ചാനല്‍ എന്ന് ഇംഗ്ലീഷിലോ അറബിയിലോ തിരഞ്ഞാല്‍ ചാനല്‍ ലഭിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ കഴിയും. മാത്രമല്ല പോലീസിന്റെ പോസിറ്റീവ് ഇമേജ് വര്‍ദ്ധിപ്പിക്കാനും ആത്മവിശ്വാസം, ജനപിന്തുണ എന്നിവ ഉയര്‍ത്താനും ചാനല്‍ സഹായിക്കുമെന്ന് ഹുദൈദി പറഞ്ഞു.

ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങിയതിന് തൊട്ടുപിറകേയാണ് ഷാര്‍ജ പോലീസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.


Gulf news, First-of-its-kind, Initiative, Country, Launched, Major General Humaid Mohammad Al Hudaidi, Commander in chief, Sharjah Police, Conference, Sharjah Police Academy.SUMMARY: Sharjah: In a bid to further boost interaction with the public, Sharjah Police launched a YouTube channel on Thursday.

Keywords: Gulf news, First-of-its-kind, Initiative, Country, Launched, Major General Humaid Mohammad Al Hudaidi, Commander in chief, Sharjah Police, Conference, Sharjah Police Academy.

Post a Comment