Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍. ഒത്തുകളി: സിദ്ധാര്‍ത്ഥ് ത്രിവേദി സാക്ഷിയാകും

ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയെ ഡല്‍ഹി പൊലീസ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. Rajasthan Royals' Siddharth Trivedi made prosecution witness
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയെ ഡല്‍ഹിപോലീസ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. ത്രിവേദിയെ വാതുവയ്പുകാര്‍ ഒരുക്കിയ പാര്‍ട്ടിയിലേക്ക് ഒത്തുകളിയുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ അജിത് ചാന്ദില ക്ഷണിച്ചിരുന്നു. എന്നാല്‍ ത്രിവേദി അതില്‍ പങ്കെടുത്തില്ല. ബുക്കികള്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിക്കാനും ത്രിവേദി തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ത്രിവേദിയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചത്.

കേസില്‍ സാക്ഷിയാക്കുന്നത് സംബന്ധിച്ച് ത്രിവേദിയുമായി ഡല്‍ഹി പോലീസ് ധാരണയില്‍ എത്തിക്കഴിഞ്ഞു. റോയല്‍സിലെ തന്നെ  മറ്റു താരങ്ങളായ ബ്രാഡ് ഹോഡ്ജ്, കെവിന്‍ കൂപ്പര്‍ എന്നിവരെയും വാതുവയ്പുകാരുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അജിത് ചാന്ദില നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇരുവരും വഴങ്ങിയിരുന്നില്ലെന്നും ത്രിവേദി പറയുന്നു.
Rajasthan Royals , Siddharth Trivedi , prosecution witness , Delhi Police, Spot-fixing scandal , Indian cricket

വാതുവയ്പിന്  രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ പോ ലീസ് അറസ്റ്റ് ചെയ്തിരുന്നുയ അങ്കിത് ചവാന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കുകയും ചെയ്തു. വിവാഹത്തിന് വേണ്ടിയാണ് ചവാന് കോടതി ജാമ്യം നല്‍കിയത്.

SUMMARY: Rajasthan Royals player Siddharth Trivedi has been made a prosecution witness by Delhi Police in the spot-fixing scandal that rocked the Indian cricket in the past two weeks.

KEY WORDS: Rajasthan Royals , Siddharth Trivedi , prosecution witness , Delhi Police, Spot-fixing scandal , Indian cricket ,  Delhi,  Police spoke ,Trivedi

Post a Comment