Follow KVARTHA on Google news Follow Us!
ad

2015 ഏപ്രില്‍ 21ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനു ലീഗ് ചെന്നിത്തലയെ മുന്നേകൂട്ടി വെട്ടുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റു കൂടി കിട്ടുന്നതിനേക്കാള്‍ മുസ്ലിം ലീഗ് പ്രാധാന്യം നല്‍കുന്നത് ഒരു വര്‍ഷത്തിനകം വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്. കേരളത്തില്‍ Congress, Ramesh Chennithala, Muslim-League, Election, Kerala, JSS, CMP, Kerala Congress
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റു കൂടി കിട്ടുന്നതിനേക്കാള്‍ മുസ്ലിം ലീഗ് പ്രാധാന്യം നല്‍കുന്നത് ഒരു വര്‍ഷത്തിനകം വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്. കേരളത്തില്‍ മുന്നു രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരാന്‍ രണ്ടു വര്‍ഷം തികച്ചില്ല. സ്വാഭാവികമായും അതിനു മുമ്പ് തെരഞ്ഞെടുപ്പു നടക്കും. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം രാജ്യസഭാ തെരഞ്ഞെടുപ്പുണ്ടാകും. അതിലൊരു സീറ്റ് ഉറപ്പാക്കാനാണ് ഇപ്പോഴേ ലീഗ് ഇറങ്ങിക്കളിക്കുന്നതെന്നാണു വ്യക്തമായ സൂചന.

കോണ്‍ഗ്രസിനു ഇതു മനസിലായിട്ടുണ്ടത്രേ. ഇപ്പോള്‍ ലീഗ് മല്‍സരിക്കുന്ന മലപ്പുറം, പൊന്നാനി ലോക്‌സഭാ സീറ്റുകള്‍ക്കു പുറമേ മൂന്നാമതു വയനാട് കൂടികിട്ടുന്നതിന് ശക്തമായി സമ്മര്‍ദം ചെലുത്താന്‍ ലീഗ് ശ്രമിക്കില്ലെന്ന അപ്രഖ്യാപിത ധാരണ ലീഗിനും കോണ്‍ഗ്രസിനുമിടയില്‍ രൂപപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പകരം രാജ്യസഭാ സീറ്റ് കൊടുക്കണം. അക്കാര്യത്തില്‍ വ്യക്തമായ ഉറപ്പു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദത്തിനു ലീഗ് തടയിടാന്‍ കാരണം.

സി.പി.ഐയിലെ എം.പി. അച്യുതന്‍, സി.പി.എമ്മിലെ പി. രാജീവ്, കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രി വയലാര്‍ രവി എന്നിവരുടെ രാജ്യസഭാ കാലാവധി 2015 ഏപ്രില്‍ 21നാണ് അവസാനിക്കുക. സംസ്ഥാന നിയമസഭയിലെ നിലവിലെ ബലാബലത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ രണ്ടു സീറ്റുകളില്‍ യു.ഡി.എഫിനു വിജയിക്കാം. ഒന്നില്‍ പ്രതിപക്ഷവും വിജയിക്കും. യു.ഡി.എഫിന് വിജയിക്കാവുന്ന രണ്ടു സീറ്റുകള്‍ക്ക് അവകാശവാദികള്‍ ഏറെയാണ്. കോണ്‍ഗ്രസിലെ പലര്‍ക്കും പുറമേ ഘടക കക്ഷികള്‍ക്കു വേണം രാജ്യസഭാ സീറ്റ്. കേരള കോണ്‍ഗ്രസ് -എമ്മിനു കഴിഞ്ഞ തവണ ഒഴിവു വന്നതിലൊരു സീറ്റ് കൊടുത്തതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ അവകാശവാദമില്ല. പക്ഷേ, നിയമസഭാ പ്രാതിനിധ്യമില്ലാത്ത ജെ.എസ്.എസിനും സി.എം.പിക്കും മാത്രമല്ല, കെ.ബി. ഗണേഷിനെ വീണ്ടും മന്ത്രിയാക്കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ബിക്കും രാജ്യസഭാ സീറ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

ഇതിനെല്ലാമിടയിലാണ് ലീഗിന്റെ ശക്തമായ അവകാശവാദം അവര്‍ ഉന്നയിക്കുന്നത്. 20 എം.എല്‍.എമാരുള്ള തങ്ങള്‍ക്ക് ലോക്‌സഭയില്‍ മൂന്നു സീറ്റിനും രാജ്യസഭയില്‍ ഒന്നിനും അവകാശമുണ്ടെങ്കിലും രണ്ടും കൂടി ഉന്നയിച്ചു തങ്ങള്‍ മുന്നണിയെ ബുദ്ധിമുട്ടിക്കുന്നില്ല എന്നാണു ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 10 നിയമസഭാ സീറ്റ് മാത്രമുള്ള മാണി ഗ്രൂപ്പിന് ലോക്‌സഭയില്‍ ഒരാളും രാജ്യസഭയില്‍ ഒരാളുമുണ്ട് എന്നത് അവര്‍ പറയാതെ പറയുകയും ചെയ്യുന്നു.
Congress, Ramesh Chennithala, Muslim-League, Election, Kerala

പി.വി. അബ്ദുല്‍ വഹാബിന്റെ കാലാവധി കഴിഞ്ഞ ശേഷം ലീഗിന് രാജ്യസഭയില്‍ പ്രാതിനിധ്യമുണ്ടായിട്ടില്ല. അതിനു ശേഷം ഒന്നിലധികം തവണ രാജ്യസഭാ സീറ്റുകളുടെ ഒഴിവുണ്ടായിട്ടും ലീഗ് ശക്തമായി സമ്മര്‍ദം ചെലുത്തിയിട്ടുമില്ല. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാന്‍ ഉപമുഖ്യമന്ത്രിപദം സൃഷ്ടിക്കാനുള്ള നീക്കത്തെ ലീഗ് എതിര്‍ക്കുന്നത്. ഇപ്പോള്‍ ശ്രമിച്ചു വിജയിച്ചില്ലെങ്കില്‍ പിന്നീട് ഇതുപോലൊരു അവസരം ഉണ്ടാകില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു.

Keywords: Congress, Ramesh Chennithala, Muslim-League, Election, Kerala, JSS, CMP, Kerala Congress, Minister, K.B. Ganesh Kumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment