Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍. ക്രിക്കറ്റിന് ഒരു ഗുണവും ചെയ്തില്ല: രണതുംഗ

വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. വിവാദങ്ങളല്ലാതെ ഐപിഎല്‍ ഇ്രന്ത്യന്‍ ക്രിക്കറ്റിന് ഒരു ഗുണവും നല്‍കിയിട്ടില്ലെന്ന് രണതുംഗ പറഞ്ഞു. IPL brought disrepute to Indian cricket: Arjuna Ranatunga
ന്യൂഡല്‍ഹി: വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. വിവാദങ്ങളല്ലാതെ ഐ.പി.എല്‍. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു ഗുണവും നല്‍കിയിട്ടില്ലെന്ന് രണതുംഗ പറഞ്ഞു. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് ഐ.പി.എല്‍. നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും രണതുംഗ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ടെസ്റ്റ് ബൗളറായ എസ്. ശ്രീശാന്ത് പിടിയിലായി. എന്‍. ശ്രീനിവാസന്റെ മരുമകന്‍ ജയിലിലായി. എല്ലാം ഒത്തുകളിയുടെ വലയിലായി. ഇതിന് കാരണം ഐ.പി.എല്ലാണ്. ക്രിക്കറ്റിനെ തന്നെയാണ് ഐ.പി.എല്ലും ഭരണാധികാരികളും ദുഷിപ്പിക്കുന്നത്. വാതുവെപ്പ്, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവ ഐ.പി.എല്ലിലെ ആദ്യസീസണ്‍ മുതല്‍ കണ്ടു വരുന്നതാണെന്നും രണതുംഗ പറഞ്ഞു.

Arjuna Ranatunga, IPL 2013, IPL spot-fixing scamസച്ചിനോ ഗാവസ്‌കറോ ദ്രാവിഡോ ഐ.പി.എല്ലിലൂടെ വളര്‍ന്നുവന്നവരല്ല. യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനേക്കാള്‍ ദൂഷ്യങ്ങളാണ് ഐ.പി.എല്‍. സംഭവാന ചെയ്യുന്നത്. ശ്രീലങ്കയില്‍ നടപ്പിലാക്കിയതുപോലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കായിക മന്ത്രാലയത്തിനു കീഴിലാക്കണം. എന്നാലേ ഇത്തരത്തിലുള്ള ദുഷ്പ്രവര്‍ത്തികള്‍ക്ക് പരിഹാരമുണ്ടാകൂയെന്നും രണതുംഗ പറഞ്ഞു.

SUMMARY: Ridiculing the Indian Premier League (IPL) for turning cricketers into a bunch of avaricious people, World Cup winning Sri Lankan captain Arjuna Ranatunga on Thursday said that the cash-awash T20 league has given Indian cricket nothing but disrepute.

Key Words: Arjuna Ranatunga, IPL 2013, IPL spot-fixing scam, IPL VI, Indian cricket

Post a Comment