Follow KVARTHA on Google news Follow Us!
ad

മൂന്നാം തവണയും ഓസ്‌ട്രേലിയ ഹാപ്പിയസ്റ്റ് കണ്‍ട്രി

മികച്ച ജീവിത സാഹചര്യങ്ങളൊരുക്കി രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന രാജ്യമായി ഓസ്‌ട്രേലിയ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വികസിത രാജ്യങ്ങളില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി ഇതു തുടര്‍ച്ചയായി മൂന്നാം Australia named happiest country
കാന്‍ബറ: മികച്ച ജീവിത സാഹചര്യങ്ങളൊരുക്കി രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന രാജ്യമായി ഓസ്‌ട്രേലിയ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വികസിത രാജ്യങ്ങളില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി തുടര്‍ച്ചയായി മൂന്നാം തവണയാണു ഓസ്‌ട്രേലിയയ്ക്കു ലഭിക്കുന്നത്. രാജ്യത്തെ സാമ്പത്തിക നിലയും മികച്ച ജീവിതനിലവാരവുമാണു ഓസ്‌ട്രേലിയയെ വീണ്ടും ഏറ്റവും സന്തോഷമുള്ള രാജ്യമാക്കിയത്. സ്വീഡന്‍, കാനഡ, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണു ഓസ്‌ട്രേലിയയ്ക്കു തൊട്ടു പിന്നില്‍.

ഓസ്‌ട്രേലിയക്കാരില്‍ പകുതിയിലധികം പേരും ജീവിതത്തില്‍ സന്തോഷവാന്മാരും സന്തോഷവതികളുമാണെന്നു പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ എണ്‍പത്തിനാലു ശതമാനം പേരും അവരുടെ ജീവിതത്തില്‍ സംതൃപ്തരാണെന്നാണു പറയുന്നത്. ഇക്കണോമിക്‌സ് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഒഇസിഡി) യുടെ നേതൃത്വത്തിലാണു സര്‍വ്വെ നടത്തിയത്.

പാര്‍പ്പിട സൗകര്യം, വരുമാനം, ജോലി, കമ്മ്യൂണിറ്റി, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, ജീവിതരീതികള്‍, സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണു വിജയിയെ കണ്ടെത്തുന്നത്. സുഖസൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലാണു ഓസ്‌ട്രേലിയയെന്നു ഒഇസിഡി പറയുന്നു. ഇരുപത്തിമൂന്നു മില്യണ്‍ വരുന്ന ഓസ്‌ട്രേലിയയുടെ പതിനഞ്ചിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരില്‍ എഴുപത്തിമൂന്നു ശതമാനം പേരും സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്. ഓസ്‌ട്രേലിയന്‍ ജനതയുടെ ശരാശരി ആയുസ്‌സ് എണ്‍പത്തിരണ്ട് വയസാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഓസ്‌ട്രേലിയയുടെ സാമ്പത്തിക മേഖല സുസ്ഥിര വളര്‍ചയിലാണ്. 2009ലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച രാജ്യങ്ങളില്‍ മുന്നിലായിരുന്നു ഓസ്‌ട്രേലിയയുടെ സ്ഥാനം. ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗവും ഉയര്‍ചയിലാണ്. മുപ്പത് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണു ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ നിരക്കുള്ളത്. സന്തോഷം നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്നവര്‍ക്കു ഹാപ്പിയസ്റ്റ് കണ്‍ട്രിയിലേക്കു മാറി പാര്‍ക്കാം.
Australia , Happiest country , Sweden, Canada, Health

SUMMARY: Australia has been named the happiest country in the world for the third year running. The nation beat off competition from Sweden and Canada - who were second and third respectively - to take the title for the third year running, following a survey based on economic strengths including health, income levels, jobs, housing and safety.

KEYWORDS: Australia , Happiest country , Sweden, Canada, Health, Income levels, Jobs, Housing ,  Safety.

Post a Comment