Follow KVARTHA on Google news Follow Us!
ad

ആംവേ ഇന്ത്യന്‍ മേധാവിയുടെ അറസ്റ്റ് : അന്വേഷണ ചുമതല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക്

ആംവേ ഇന്ത്യന്‍ മേധാവിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടി ഉത്തര മേഖലാ Amway, Crime Branch, Arrest, New Delhi, Criticism, Minister, Thiruvanchoor Radhakrishnan, Police, National, Kerala News, International News, National News, Gulf News, Health
ന്യൂഡല്‍ഹി: ആംവേ ഇന്ത്യന്‍ മേധാവിയെ അറസ്റ്റ് ചെയ്ത  ക്രൈംബ്രാഞ്ച് നടപടി ഉത്തര മേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സി.ഇ.ഒയുമായ അമേരിക്കന്‍ പൗരന്‍ പിങ്ക്‌നി സ്‌കോട്ട്  വില്യമിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇന്ത്യന്‍ മേധാവിയെ അറസ്റ്റുചെയ്ത കേരളാ പോലീസ് നടപടി നിരാശാജനകമാണെന്ന്  കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യാഴാഴ്ച വിമര്‍ശിച്ചിരുന്നു. അറസ്റ്റു ചെയ്ത നടപടി രാജ്യത്തേക്കുള്ള നിക്ഷേപകരുടെ വരവിനെ ദോഷകരമായി ബാധിക്കുമെന്നും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടിയെടുത്തത് മോശമായിപ്പോയെന്നും സച്ചിന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്ന് എ.ഡി.ജി.പി വിന്‍സണ്‍ എം. പോളുമായി ആഭ്യന്തരമന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യാഴാഴ്ച  ചര്‍ച്ചനടത്തുകയും അതിനു ശേഷം എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കുകയുമായിരുന്നു. ആംവേ ഇന്ത്യയ്ക്ക് എതിരായ കേരള പോലീസ് നടപടിയെ വ്യവസായികളുടെ സംഘടനയായ ഫിക്കിയും നേരത്തെ വിമര്‍ശിച്ചിരുന്നു.

Amway, Crime Branch, Arrest, New Delhi, Criticism, Minister, Thiruvanchoor Radhakrishnan, Policeമണിചെയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്  ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സി.ഇ.ഒയുമായ അമേരിക്കന്‍ പൗരന്‍ പിങ്ക്‌നി സ്‌കോട്ട്  വില്യം, ആംവെ ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ തിങ്കളായഴ്ചയാണ് അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. വയനാട്ടിലെ മേപ്പാടി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മേപ്പാടി റിപ്പണില്‍ ജാഫര്‍ ഉള്‍പെടെ മൂന്നു ഡിസ്ട്രിബ്യൂട്ടര്‍മാരാണു പരാതിക്കാര്‍.

Keywords: Amway, Crime Branch, Arrest, New Delhi, Criticism, Minister, Thiruvanchoor Radhakrishnan, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment