Follow KVARTHA on Google news Follow Us!
ad

ടെക്‌സ്റ്റൈല്‍ മില്‍ അഴിമതി: എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് Thiruvananthapuram, Investigates, CPM, Leader, Kerala, Corruption, Elamaram Kareem, Vigilance, Kerala News, International News, National News
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ വ്യവസായവകുപ്പ് അംഗീകരിച്ചു.

ഉദുമ സ്പിന്നിങ് മില്‍, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍ എന്നിവയില്‍ 23 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നാണു കണ്ടെത്തിയത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് ഈ മില്ലുകള്‍ തുടങ്ങിയത്. ഇവിടെ യന്ത്രസാമഗ്രികള്‍ വാങ്ങിയ വകയില്‍ സര്‍ക്കാര്‍ ഖജനാവിന് 14.15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും കണ്ടെത്തിയിരുന്നു.

Thiruvananthapuram, Investigates, CPM, Leader, Kerala, Corruption, Elamaram Kareem, Vigilance, Kerala News, International News, National News, Gulf News, Health Newsഇതോടൊപ്പം വഴിവിട്ട കെട്ടിടനിര്‍മാണത്തിലൂടെ 9.50 കോടി രൂപ കോണ്‍ട്രാക്ടര്‍ വെട്ടിച്ചിരുന്നതായും കണ്ടെത്തി. ധനകാര്യവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഇ. സോമസുന്ദരന്‍ ശുപാര്‍ശ ചെയ്ത വിജിലന്‍സ് അന്വേഷണത്തില്‍ കോര്‍പറേഷന്‍ എം.ഡി.എം. ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Keywords: Thiruvananthapuram, Investigates, CPM, Leader, Kerala, Corruption, Elamaram Kareem, Vigilance, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment