Follow KVARTHA on Google news Follow Us!
ad

സുലൈഖാ കൊലക്കേസ്: മൂന്ന് പ്രതികളെ സി.ബി.ഐ അറസ്റ്റുചെയ്തു

കോളിളക്കം സൃഷ്ടിച്ച സുലൈഖാ കൊലക്കേസിലെ മൂന്നു പ്രതികളെ സി.ബി.ഐ അറസ്റ്റുചെയ്തു. ആറു വര്‍ഷംSulaikha, Lieu, Neighbours, Murder case, C.B.I, Arrest, Kochi, High Court, Kerala, Kerala News, International News, National News, Gulf News, Health
കൊച്ചി: കോളിളക്കം സൃഷ്ടിച്ച സുലൈഖാ കൊലക്കേസിലെ മൂന്നു പ്രതികളെ സി.ബി.ഐ അറസ്റ്റുചെയ്തു. ആറു വര്‍ഷം മുമ്പാണ് വിറകൊടിക്കാനായി കാട്ടിലേക്ക് പോയ പട്ടിമറ്റം സുലൈഖയെ  അയല്‍വാസികളായ മൂന്നു പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുമ്മനോട് തൈലാന്‍ വീട്ടില്‍ പൂത്താന്‍ കരീം എന്ന അബ്ദുല്‍ കരീം, കുഞ്ഞിത്തി വീട്ടില്‍ അബ്ദുല്‍ കരീം, പട്ടിമറ്റം സ്വദേശി വല്‍സല എന്നിവരാണു പിടിയിലായത്.

സുലൈഖയുടെ മൃതദേഹം കാണപ്പെട്ട  റബര്‍തോട്ടത്തിലെ താല്‍ക്കാലിക ഷെഡില്‍ വെച്ച്  പ്രതികള്‍ മൂന്നുപേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് സുലേഖ കാണുകയും  ഇക്കാര്യം പരസ്യമാക്കുമെന്നു  ഭീഷണിപ്പെടുത്തുകയും ചെയ്തതാണ്  കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. ആറു വര്‍ഷമായി സി.ബി.ഐ അന്വേഷിക്കുന്ന കേസിന് ഇപ്പോഴാണ് തുമ്പുണ്ടായത്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നു ഹൈക്കോടതിയുടെ  നിര്‍ദേശപ്രകാരമാണ്  കേസ് സി.ബി.ഐ ഏറ്റെടുത്തത്.

Sulaikha, Lieu, Neighbours, Murder case, C.B.I, Arrest, Kochi, High Court, Kerala, Kerala News, International NewsKeywords: Sulaikha, Lieu, Neighbours, Murder case, C.B.I, Arrest, Kochi, High Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment